ഗവര്‍ണറും മുഖ്യമന്ത്രിയും ക്രിസ്മസ് ആശംസ നേര്‍ന്നു
text_fieldsതിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ക്രിസ്മസ് ആശംസ നേര്‍ന്നു.
മഹത്തായ സ്നേഹത്തിന്‍െറ സന്ദേശം പരത്തിയ യേശുക്രിസ്തുവിന്‍െറ ജന്മദിനം സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്താനും പരസ്പരം സ്നേഹം പങ്കുവെക്കാനും ഉതകട്ടെയെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്‍െറയും ആഘോഷവേളയാണിത്. അടിച്ചമര്‍ത്തപ്പെട്ടവന്‍െറകൂടെ നിലയുറപ്പിച്ച ക്രിസ്തുവിന്‍െറ സന്ദേശങ്ങള്‍ ഓര്‍ക്കാനും പങ്കുവെക്കാനും ഇത് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്നേഹത്തിന്‍െറയും അനുകമ്പയുടെയും ക്ഷമാശീലത്തിന്‍െറയും ശാശ്വത ചൈതന്യം ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രതിഫലിക്കട്ടെയെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സമാധാനവും ഐശ്വര്യവും സന്തോഷവും നല്‍കി ക്രിസ്മസ് എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.
