Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്മസ്-ന്യൂ ഇയര്‍...

ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവ്; റേ​ഞ്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

text_fields
bookmark_border
drug
cancel

കാ​സ​ർ​കോ​ട്: എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ബ​ദി​യ​ടു​ക്ക എ​ക്‌​സൈ​സ് റേ​ഞ്ചി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സി​ന്ത​റ്റി​ക് ഡ്ര​ഗ് ആം​ഫി​റ്റാ​മൈ​ന്‍, ക​ഞ്ചാ​വ്, ക​ര്‍ണാ​ട​ക മ​ദ്യം, വ്യാ​ജ വാ​റ്റു​ചാ​രാ​യം, ചാ​രാ​യം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ വാ​ഷ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. നാ​ല് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

ബ​ദി​യ​ടു​ക്ക റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ച്ച്. വി​നു​വും സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​ദി​യ​ടു​ക്ക റേ​ഞ്ച്, ബ​ദി​യ​ടു​ക്ക പൊ​ലീ​സ്, പെ​ര്‍ള മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ചെ​ക്ക് പോ​സ്റ്റ്, പെ​ര്‍ള എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ് എ​ന്നി​വ​ര്‍ പെ​ര്‍ള ചെ​ക്ക് പോ​സ്റ്റി​ല്‍ സം​യു​ക്ത റെ​യ്ഡ് ന​ട​ത്തി. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.26 ആം​ഫി​റ്റാ​മൈ​ന്‍ പി​ടി​ച്ചെ​ടു​ത്തു. അ​ബ്ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് ഹ​സ്സീം എ​ന്നി​വ​ര്‍ക്കെ​തി​രെ​യും കു​മ്പ​ഡാ​ജെ​യി​ല്‍നി​ന്ന് 4.22 ഗ്രാം ​ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​ന് മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​നെ​തി​രെ​യും എ​ന്‍.​ഡി.​പി.​എ​സ് കേ​സെ​ടു​ത്തു.

സ്‌​ട്രൈ​ക്കി​ങ് ഫോ​ഴ്‌​സി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ 8.64 ലി​റ്റ​ര്‍ ടെ​ട്രാ പാ​ക്ക​റ്റു​ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​ന് മ​ണി​യ​മ്പാ​റ​യി​ലെ ന​വീ​ന​ക്കെ​തി​രെ​യും ബെ​ളി​ഞ്ച​യി​ല്‍നി​ന്ന് 5.4 ലി​റ്റ​ര്‍ ടെ​ട്രാ പാ​ക്ക​റ്റു​ക​ള്‍ ക​ര്‍ണാ​ട​ക മ​ദ്യം ബൈ​ക്കി​ല്‍ ക​ട​ത്തി​യ​തി​ന് മ​ഹാ​ലിം​ഗ മ​ണി​യാ​ണി​ക്കെ​തി​രെ​യും അ​ബ്കാ​രി കേ​സെ​ടു​ത്തു. പെ​രി​യ​ടു​ക്ക ഫോ​റ​സ്റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ​ത്ത് ലി​റ്റ​ര്‍ ചാ​രാ​യ​വും 60 ലി​റ്റ​ര്‍ വാ​ഷും ക​ണ്ടെ​ടു​ത്തു. കോ​ട്പ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത് 58 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ബ​ദി​യ​ടു​ക്ക റേ​ഞ്ച് പാ​ര്‍ട്ടി ക​ര്‍ണാ​ട​ക എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, എ​ക്‌​സൈ​സ് കെ​മു ടീം ​എ​ന്നി​വ​രു​മാ​യി അ​തി​ര്‍ത്തി​യ​ില്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ദേ​വ​ര​ടു​ക്ക ഭാ​ഗ​ത്തുനി​ന്ന് 7.2 ലി​റ്റ​ര്‍ ക​ര്‍ണാ​ട​ക മ​ദ്യം സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​ന് ക​ര്‍ണാ​ട​ക സ്വ​ദേ​ശി കെ. ​നാ​ഗ​രാ​ജ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പി​ടി​കൂ​ടി​യ അ​ബ്കാ​രി കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

ഡി​സം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ 2024 ജ​നു​വ​രി മൂ​ന്നു​വ​രെ​യാ​ണ് സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്. വ​രും ദി​വ​സ​ങ്ങ​ളി​ലും റേ​ഞ്ച് പ​രി​ധി​യി​ല്‍ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന് ബ​ദി​യ​ടു​ക്ക റേ​ഞ്ച് ഓ​ഫി​സ് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ച്ച്. വി​നു അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:checkingspecial drivekasargodnewsChristmas New Year
News Summary - Christmas-New Year Special Drive; Range check has been strengthened
Next Story