Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്മസ്,...

ക്രിസ്മസ്, പുതുവത്സരാഘോഷം സ്പെഷൽ ഡ്രൈവ്; മദ്യവും മയക്കുമരുന്നും കണ്ടെത്താൻ സംയുക്ത പരിശോധന

text_fields
bookmark_border
ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
cancel
camera_alt

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​നക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നുന​ട​ത്തു​ന്നു

വ​ട​ക​ര: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്തും മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ത്താ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ്, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള കെ 9 ​ഡോ​ഗ് സ്ക്വാ​ഡ്, എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മാ​ഹി​യി​ൽ നി​ന്നു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ ജി​ല്ല അ​തി​ർ​ത്തി​യാ​യ അ​ഴി​യൂ​ർ ചെ​ക്ക് പോ​സ്റ്റി​ലും ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട്‌ ദേ​ശീ​യ​പാ​ത​യി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. 55 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ട്രെ​യി​ൻ വ​ഴി​യു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​നാ​ണ് വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ദ്യം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ രാ​ഖി എ​ന്ന ഡോ​ഗും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ പ്രി​ൻ​സ് എ​ന്ന ഡോ​ഗും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​ഹി​യി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ മ​ദ്യം സം​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

മാ​ഹി, പ​ള്ളൂ​ർ, മൂ​ല​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. പ​രി​ശോ​ധ​ന​യി​ൽ വ​ട​ക​ര എ​ക്സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ.​കെ. വി​നോ​ദ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. അ​നി​രു​ദ്ധ്, പി. ​വി​ജേ​ഷ്, ശ്യാം​രാ​ജ്‌, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ബി. ​ബ​ബി​ത, വ​ട​ക​ര സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ.​കെ. അ​ബ്ദു​ൽ സ​മ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ലി​നീ​ഷ്, കോ​ഴി​ക്കോ​ട് ഐ.​ബി പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പ്ര​മോ​ദ് പു​ളി​ക്കൂ​ൽ, അ​ഴി​യൂ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ കെ.​പി. റ​ഷീ​ദ്, ആ​ർ.​പി.​എ​ഫ് അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ബി​നീ​ഷ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബ്ൾ മ​ഹേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:druginspectionspecial driveChristmas New Year
News Summary - Christmas New Year Special Drive; alcohol and drug inspection
Next Story