ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ 20 വരെ
text_fieldsതിരുവനന്തപുരം: സ്കൂളുകളിലെ അർധവാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) ഡിസംബർ 11 മുതൽ 20 വരെ നടത്താൻ ക്യു.െഎ.പി യോഗം തീരുമാനിച്ചു. എൽ.പി, യു.പി ക്ലാസുകളിൽ 12നായിരിക്കും പരീക്ഷ ആരംഭിക്കുക. എൽ.പി, യു.പി ക്ലാസുകൾക്ക് ഇത്തവണ വെള്ളിയാഴ്ചകളിൽ പരീക്ഷയുണ്ടായിരിക്കില്ല. അതിനാൽ മുസ്ലിം കലണ്ടറിലുള്ള സ്കൂളുകൾക്കും ജനറൽ കലണ്ടറിലുള്ള സ്കൂളുകൾക്കും ഒരേ ടൈംടേബിൾ പ്രകാരമായിരിക്കും പരീക്ഷ.
ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള പാഠഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അർധവാർഷിക പരീക്ഷ. എസ്.എസ്.എ നടത്തുന്ന മലയാളത്തിളക്കം പരിപാടി അർധവാർഷിക പരീക്ഷയുടെ പശ്ചാത്തലത്തിൽ തൽക്കാലം മാറ്റിവെക്കും. പരീക്ഷക്കുശേഷം അധ്യയന സമയം കവർന്നെടുക്കാത്ത രീതിയിൽ പരിപാടി പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ അഡീഷനൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജെസി ജോസഫ് അധ്യക്ഷത വഹിച്ചു. കൈറ്റ്സ് എക്സി. ഡയറക്ടർ അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, അധ്യാപക സംഘടന പ്രതിനിധികളായ കെ.സി. ഹരികൃഷ്ണൻ, എ.കെ. സൈനുദ്ദീൻ, എം. സലാഹുദ്ദീൻ, എൻ. ശ്രീകുമാർ, ഗോപകുമാർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
