െതരഞ്ഞെടുപ്പ് കാലത്ത് ക്രിസ്മസ് കാർഡുകളും താരമാണ്
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിതരണം ചെയ്യുന്ന ക്രിസ്മസ് കാർഡ്
ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്രിസ്മസ് കാർഡുകളും താരമാണ്. നവമാധ്യമ തരംഗത്തിൽ ആശംസ കാർഡുകൾ വിപണിയൊഴിയുകയാണെങ്കിലും തെരഞ്ഞെടുപ്പിൽ ഇപ്പോഴും ക്രിസ്മസ് കാർഡുകൾ താരമാണ്.
സാന്താക്ലോസിെൻറ ചിത്രവും സ്ഥാനാർഥിയുടെ ചിത്രവുമൊക്ക ഉൾപ്പെടുത്തിയാണ് ബഹുവർണ കാർഡുകൾ വീട്ടിലെത്തുന്നത്. 2021ലെ കലണ്ടറും കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളവരുണ്ട്.
അഭ്യർഥ നോട്ടീസുകൾ വായിച്ച് കളയുമെങ്കിലും കാർഡ് കുറച്ചുകാലം വീടുകളിൽ സൂക്ഷിച്ചുവെക്കും എന്നതും പ്രത്യേകതയാണ്. തെരഞ്ഞെടുപ്പിനോട് ചേർന്ന് ക്രിസ്മസും പുതുവത്സരവുമെത്തുന്നതിനാൽ ആശംസ കാർഡുകളെയും പ്രചാരണോപാധിയായി മാറ്റിയിരിക്കുകയാണ് സ്ഥാനാർഥികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

