Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്മസ്, പുതുവത്സര അവധി: പ്രത്യേക സർവിസുമായി കർ‍ണാടക ആർ‍.ടി.സി

text_fields
bookmark_border
ക്രിസ്മസ്, പുതുവത്സര അവധി: പ്രത്യേക സർവിസുമായി കർ‍ണാടക ആർ‍.ടി.സി
cancel

ബംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവിസ് പ്രഖ്യാപിച്ച് കർ‍ണാടക ആർ‍.ടി.സി. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ.

ഇതിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകൾ പ്രഖ്യാപിച്ചു. ഇവയിൽ ഓൺലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. നാലോ അതിലധികമോ യാത്രക്കാര്‍ ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ച് ബുക്ക് ചെയ്താല്‍ തിരിച്ചുള്ള യാത്രക്ക് പത്തു ശതമാനം ഇളവും നൽകുന്നുണ്ട്.

ബംഗളൂരു-എറണാകുളം ഐരാവത് ക്ലബ് ക്ലാസ് സർവിസ് ഡിസംബര്‍ 21, 22 തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടും. ബംഗളൂരു-എറണാകുളം സർവിസ് ഡിസംബര്‍ 23ന് രാത്രി 8.38നും 9.18നും ബംഗളൂരു-കോട്ടയം സർവിസ് ഡിസംബര്‍ 23 രാത്രി 7.08നും 7.48നും പുറപ്പെടും. ഡിസംബര്‍ 23ന് രാത്രി 9.45നാണ് ബംഗളൂരു-തൃശൂർ സർവിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Christmas and New Year holidays: Karnataka RTC with special service
Next Story