Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്റ്റര്‍ ലൂസിക്ക്...

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി ക്രൈസ്തവ സംഘടനകള്‍

text_fields
bookmark_border
സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി ക്രൈസ്തവ സംഘടനകള്‍
cancel

​കൊച്ചി: കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന്​ ഇരയായ മാനന്തവാടി സ​​​​െൻറ്​ മേരീ സ് പ്രൊവിൻസ് അംഗം സിസ്​റ്റർ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ ക്രൈസ്തവസംഘടനകള്‍ രംഗത്ത ്. ശനിയാഴ്​ച ആലുവയിലെ എഫ്​.സി.സി കോണ്‍വ​​​​െൻറിന് മുന്നില്‍ പ്രാര്‍ഥന ധര്‍ണ നടത്തും.

കേരള കത്തോലിക്ക സഭാ ന വീകരണ പ്രസ്ഥാനത്തി​​​​​െൻറയും (കെ.സി.ആർ.എം) ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൌണ്‍സിലി​​​​​െൻറയും സംയുക്താഭിമ ുഖ്യത്തിലാണ് ധര്‍ണ. സിസ്റ്റര്‍ ലൂസിക്കെതിരെ കത്തോലിക്കാ മുഖപത്രമായ ദീപികയില്‍ ലേഖനം വന്ന സാഹചര്യത്തിലാണ് പ് രതിഷേധം സംഘടിപ്പിക്കുന്നത്​.

സിസ്​റ്റർ ലൂസി പൊതുസമൂഹത്തിനു മുന്നിൽ സന്യാസത്തെ വീണ്ടും അപഹാസ്യമാക്കിയതായി ‘കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോൾ’ എന്ന തലക്കെട്ടിൽ സഭയുടെ കീഴിലുള്ള ‘ദീപിക’ പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

കന്യാസ്ത്രീ സമരത്തിൽ സഭാധികാരികളുടെ അനുവാദമില്ലാതെ പങ്കെടുത്ത സിസ്​റ്റർ ലൂസി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളിൽ ലേഖനങ്ങൾ നൽകുകയും ചെയ്തതായി നോബിൾ പാറയ്ക്കൽ എഴുതിയ ലേഖനം കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, സന്യാസമെന്താണെന്ന് തനിക്കറിയാമെന്നും ഇതേക്കുറിച്ചൊന്നും അറിയാത്തയാളാണ് ത​​​​​​െൻറ സന്യാസ ജീവിതത്തെക്കുറിച്ച് എഴുതിപ്പിടിപ്പിക്കുന്നതെന്നും സിസ്​റ്റർ ലൂസി വ്യക്തമാക്കിയിരുന്നു. ദീപികയിൽ തനിക്കെതിരെ വന്ന ലേഖനം വാസ്തവവിരുദ്ധവും അപകീർത്തികരവുമാണെന്നും ലൂസി അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newschrististian organistaionssister lusy kalappura
News Summary - christistian organistaions supports sister lusy kalappura -kerala news
Next Story