രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി -കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ്
text_fieldsകോട്ടയം: രാജ്യത്തുടനീളം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ക്രൈസ്തവസമൂഹം നേരിടുന്നതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ആഗോളഭീകരതക്കും ആഭ്യന്തര തീവ്രവാദത്തിനും ഇന്ത്യയില്‍ ക്രൈസ്തവര്‍ ഇരയാകുമ്പോള്‍ സംരക്ഷണം നല്‍കേണ്ട ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുകയാണ്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവവിശ്വാസികള്‍ക്കും പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുന്നത് നിരാശയും വേദനയും ഉളവാക്കുന്നു. വിശ്വാസികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് അസമില്‍ നിത്യസംഭവമാണ്. അരുണാചലില്‍ വിവിധയിടങ്ങളില്‍ പ്രാര്ഥനാസമ്മേളനങ്ങളും ആരാധനകളും നിരോധിച്ചു. ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ കേരളത്തിലാണെന്ന യു.എന്‍ കണ്ടെത്തലും ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

