Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘​ക്രിസ്ത്യൻ...

‘​ക്രിസ്ത്യൻ ഔട്ട്​റീച്​’​: ബി.ജെ.പിയുടേത്​ കണ്ണിൽപൊടിയിടലെന്ന്​ വിമർശനം

text_fields
bookmark_border
‘​ക്രിസ്ത്യൻ ഔട്ട്​റീച്​’​: ബി.ജെ.പിയുടേത്​ കണ്ണിൽപൊടിയിടലെന്ന്​ വിമർശനം
cancel

കൊച്ചി: അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെപ്പോലും വിശ്വാസത്തിലെടുക്കാതെ ബി.ജെ.പി നേതാക്കൾ ക്രിസ്മസ്​ കാലത്ത്​ അരമനകൾ കയറിയിറങ്ങുന്ന ‘​ക്രിസ്ത്യൻ ഔട്ട്​റീച്’ പരിപാടി​ ​ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യം നേടാൻ പര്യാപ്​തമല്ലെന്ന്​ സഭക്കുള്ളിൽ വിമർശനം.​ സഭയിൽ സ്വാധീനമുള്ള, സംഘ്​പരിവാർ അനുകൂല ക്രൈസ്തവ സംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിൽ ബി.ജെ.പി നേതൃത്വം പരാജയപ്പെട്ടെന്നും നരേന്ദ്ര മോദിയോട്​ ചേർന്നുപോകണമെന്ന്​ ​ആഗ്രഹമുള്ളവരെപ്പോലും നിരാശരാക്കുന്ന സമീപനമാണ്​ കേരള ബി.ജെ.പി നേതാക്കളുടേതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി അകറ്റിനിർത്തേണ്ട പാർട്ടിയല്ലെന്ന്​ നേരത്തേ പറഞ്ഞവർപോലും ‘ക്രിസ്ത്യൻ ഔട്ട്​റീച്ചി’നെ തള്ളുകയാണ്​. വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ്​ പ്രതികരിക്കുന്നില്ല. ക്രൈസ്തവരെ ബി.ജെ.പിയോടടുപ്പിക്കാൻ സഭയോടടുത്ത്​ നിൽക്കുന്നവർ രൂപവത്​കരിച്ച നാഷനൽ പ്രോഗ്രസിവ്​ പാർട്ടിയും (എൻ.പി.പി) ബി.ജെ.പി നിലപാട്​ വെറും പ്രദർശനം മാത്രമെന്ന്​ വിലയിരുത്തുന്നു. സന്ദർശനം വോട്ടാക്കി മാറ്റുന്നതിന്​ പ്രായോഗിക സമീപനമില്ലെന്നും സഹകരണം അഭ്യർഥിക്കുകപോലുമുണ്ടായില്ലെന്നും എൻ.പി.പി വക്താവ്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. മണിപ്പൂർ വംശഹത്യ മറക്കാനാവാത്ത ക്രൈസ്തവർ ബി.ജെ.പി നേതാക്കളുടെ മുഖംകാണിക്കൽ തന്ത്രത്തിൽ വീഴില്ല. റബർ ഉൾ​െപ്പടെ വിഷയങ്ങളിൽ ക്രിയാത്​മക സമീപനം കേന്ദ്രത്തിനില്ലെന്നും സംഘടനകൾ കുറ്റപ്പെടുത്തുന്നു.

‘ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന പേരിൽ മതമേലധ്യക്ഷർ, ഇടവകകളിലെ വൈദികർ, ട്രസ്റ്റികൾ തുടങ്ങിയവരെ സന്ദർശിക്കാനും സഭ നേതൃത്വവുമായും വിശ്വാസികളുമായും സൗഹൃദം സ്ഥാപിക്കാനും പാർട്ടി ദേശീയനേതൃത്വം നിർദേശിച്ചതനുസരിച്ചാണ്​ പ്രമുഖ നേതാക്കൾ അടക്കം ഈമാസം 31 വരെ ക്രൈസ്തവരെ കാണുന്നത്​. ലോക്സഭാ തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ടും മണിപ്പൂർ സംഘർഷത്തെ തുടർന്നുണ്ടായ മുറിവുണക്കൽ ലക്ഷ്യംവെച്ചുമാണിത്​. സന്ദർശന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടണമെന്നും നിർദേശമുണ്ട്​. ബൂത്ത്തലത്തിൽ ക്രൈസ്തവ വീടുകളിലെത്തി ക്രിസ്മസ് -പുതുവത്സര ആശംസ നേരണമെന്നും ആശംസാകാർഡുകൾ അച്ചടിച്ച്​ വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്​. ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടക്കുന്ന കേരളത്തിലെ ബി.ജെ.പിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ ഓടിയൊളിക്കുകയായിരുന്നുവെന്ന കുറ്റപ്പെടുത്തലും കത്തോലിക്കസഭയിൽ ഒരുവിഭാഗം നടത്തുന്നു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കെതിരെ സംഘ്​പരിവാർ ആക്രമണം തുടരുന്നതിനിടെ ഇവിടെ മാത്രം പ്രത്യേകമായി ന്യൂനപക്ഷപ്രേമം വിളമ്പലാണ്​ ‘ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന വിമർശനവും ബി.ജെ.പി നേരിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPChristian Outreach
News Summary - 'Christian Outreach': Criticism of BJP's as eye candy
Next Story