സഭകളുടെ പ്രതിഷേധം എന്തോ മറയ്ക്കുന്നതിെൻറ തെളിവ്–ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍
text_fieldsകോട്ടയം: ചർച്ച് ആക്ടിനെതിരെയുള്ള സഭകളുടെ പ്രതിഷേധം എന്തൊക്കെയോ മറയ്ക്കാനുണ്ടെന്നതിെൻറ തെളിവാണെന്ന് ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍. സഭാ വസ്തുക്കള്‍ പിടിച്ചെടുക്കാനും സഭയെ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ബില്ലെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും കൗണ്‍സില്‍ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചര്‍ച്ച് ആക്ട് ഉടൻ നടപ്പാക്കണം. സഭയുടെ സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാറിെൻറ ഒരു ഇടപെടലിനും കാരണമാകുന്നതല്ല നിർദിഷ്ട ബില്‍. സാമ്പത്തിക ഇടപാടുകള്‍ക്ക് കണക്ക് സൂക്ഷിക്കണമെന്നും കണക്കുകള്‍ അംഗീകൃത ഓഡിറ്റര്‍മാരുടെ പരിശോധനക്ക് വിധേയമാക്കണമെന്നും തര്‍ക്കമുണ്ടായാല്‍ ട്രൈബ്യൂണലിനെ സമീപിക്കണമെന്നും മാത്രമാണ് ബില്ലിലെ നിർദേശം.
വിശ്വാസത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ ഇടപെടുന്ന തരത്തിലുള്ള ഒരു പരാമര്‍ശവുമില്ലെന്നും ഇവർ പറഞ്ഞു. വർക്കിങ് പ്രസിഡൻറ് ജോർജ് കുട്ടിക്കാരൻ, വൈസ് പ്രസിഡൻറ് ഇ.ആർ. ജോസഫ്, കെ. ജോർജ് ജോസഫ്, ബോബൻ വർഗീസ്, ജോർജ് മൂലേച്ചാലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
