Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോക്രോച്ച് സമരം:...

കോക്രോച്ച് സമരം: ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്നത് സങ്കടകരം, ജനാധിപത്യ മൂല്യങ്ങളെ മുറിവേൽപ്പിക്കുന്നു -ക്രൈസ്തവ സഭകൾ

text_fields
bookmark_border
കോക്രോച്ച് സമരം: ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്നത് സങ്കടകരം, ജനാധിപത്യ മൂല്യങ്ങളെ മുറിവേൽപ്പിക്കുന്നു -ക്രൈസ്തവ സഭകൾ
cancel

കോട്ടയം: മത്സരപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങളും വിദ്യാർഥികളും ഉയർത്തുന്ന ആശങ്കകൾക്ക് ക്രിയാത്മക പരിഹാരം കണ്ടെത്താൻ ഭരണാധികാരികൾക്ക് കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവശ്യപ്പെട്ടു. ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്ന സങ്കടകരമായ കാഴ്ചകൾ ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെത്തന്നെ മുറിവേൽപ്പിക്കുന്നു.

ചോദ്യപേപ്പർ ചോർച്ച മാപ്പർഹിക്കാത്ത കുറ്റമാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിന്‍റെ ഗൗരവം സൂചിപ്പിക്കുന്നു. കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലുകളും വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് മാനസികമായി തളർത്തിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഐക്യദാർഢ്യവുമായി സി.എസ്.ഐ സഭ

കോട്ടയം: ദേശീയ പ്രവേശനപരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് യുവജനങ്ങളും വിദ്യാർഥികളും നടത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യപ്പെടുന്നതായി സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. വിദ്യാഭ്യാസ സംവിധാനത്തിന്റെ സുതാര്യതയും നീതിയും തകർക്കുന്ന പ്രവേശന പരീക്ഷ ക്രമക്കേടുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ആശങ്ക അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christian churchPolice violenceCockroach Janata PartyCJP Protest
News Summary - Christian churches extend support to Cockroach protest, condemn police violence
Next Story