നിലമ്പൂരിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയത് തിരിച്ചടിയായി, ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം, അത് മറന്നുപോകരുത് -കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തിരിച്ചടിയായെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
കോർ കമ്മിറ്റി യോഗത്തിലാണ് സുരേന്ദ്രന്റെ വിമർശനം. ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയത് പാർട്ടി വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നുപോയാൽ ഹിന്ദുവോട്ടുകൾ സി.പി.എം കൊണ്ടുപോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി വിഷയം സി.പി.എം കൂടുതൽ ശക്തമാക്കും. ബി.ജെ.പി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സി.പി.എം കൊണ്ടുപോകും. ജമാഅത്തെ ഇസ്‌ലാമി- യു.ഡി.ഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണം എന്നും സുരേന്ദ്രൻ പറഞ്ഞു. നിലമ്പൂരിൽ അഭിഭാഷകനായ മോഹൻ ജോർജാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത്.
കോർപറേറ്റ് നിലയിൽ പാർട്ടിയെ കൊണ്ടുപോകാൻ നിന്നാൽ പ്രവർത്തകരുടെ ആത്മവിശ്വാസം ചോർന്നുപോകുമെന്നും പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും വികസനം മാത്രം പറഞ്ഞാൽ കേരളത്തിൽ വിലപോവില്ലെന്നും വി.മുരളീധരനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

