ചോറ്റൂർ കൊലപാതകം: സുബീറ ഫർഹത്തിെൻറ മൃതദേഹം ഖബറടക്കി
text_fieldsസുബീറ ഫർഹത്തിെൻറ മയ്യിത്ത് നമസ്കരിക്കുന്നു
വളാഞ്ചേരി (മലപ്പുറം): കഞ്ഞിപ്പുര ചോറ്റൂരിൽ കൊല്ലപ്പെട്ട കിഴുക പറമ്പാട്ട് കബീറിെൻറ മകൾ സുബീറ ഫർഹത്തിെൻറ (21) മൃതദേഹം ഖബറടക്കി. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് പിതാവ് നേതൃത്വം നൽകി. 2.45ഓടെ ചോറ്റൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഖബറടക്കി.
മാർച്ച് 10ന് രാവിലെ ഒമ്പതിന് വീട്ടിൽനിന്ന് ജോലി ചെയ്യുന്ന വെട്ടിച്ചിറയിലെ ഡെൻറൽ ക്ലിനിക്കിലേക്ക് പോയ സുബീറ ഫർഹത്തിനെ കാണാതാവുകയായിരുന്നു. 41 ദിവസത്തിന് ശേഷം ഏപ്രിൽ 20നാണ് യുവതിയുടെ വീടിെൻറ 200 മീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പിേറ്റദിവസം രാവിലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനും വിശദമായ ഫോറൻസിക് പരിശോധനക്കുമായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
സ്വർണാഭരണങ്ങൾ കവർന്നെടുക്കാനാണ് അയൽവാസി കൂടിയായ പ്രതി ചോറ്റൂർ വരിക്കോടൻ മുഹമ്മദ് അൻവർ (38) യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയതിന് ശേഷം പ്രതിയെ ശനിയാഴ്ച തിരൂർ കോടതിയിൽ ഹാജരാക്കുകയും ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
യുവതിയിൽനിന്ന് പ്രതി കവർന്ന മൂന്ന് പവനോളം വരുന്ന സ്വർണഭരണങ്ങൾ, യുവതിയുടെ ഷോൾഡർ ബാഗ്, പ്രതിയുടെ വസ്ത്രങ്ങൾ, മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് എന്നിവ തെളിവെടുപ്പിനിടെ അന്വേഷണസംഘം കണ്ടെത്തി. മൊബൈൽ ഫോൺ കുഴൽക്കിണറിൽ ഇട്ടതിന് ശേഷം വലിയ കല്ലുകൾ നിക്ഷേപിച്ചതിനാൽ വീണ്ടെടുക്കാനായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.