Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോറ്റാനിക്കര...

ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനം; ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന്​ ഹൈകോടതി

text_fields
bookmark_border
ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനം;  ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന്​ ഹൈകോടതി
cancel
Listen to this Article

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണെന്ന്​ ഹൈകോടതി.

ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിന്​ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം എക്സി. എൻജിനീയർ, ചോറ്റാനിക്കര ദേവസ്വം അസി.എൻജിനീയർ തുടങ്ങിയവർ കോടതിയിൽ ഹാജരായിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ തുടങ്ങിയവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ നിരീക്ഷണം.

സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. ക്ഷേത്രപരിസരം വൃത്തിഹീനമാണെന്ന പരാതിയിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തുടർന്ന്​ വിഷയം ഒക്ടോബർ 15ന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chottanikkara templehigh courtLatest NewsKerala
News Summary - Chottanikkara temple premises are unclean: High Court says officials' negligence
Next Story