ചോറ്റാനിക്കരയിൽ മർദനമേറ്റ് മരണം: അതിജീവിതയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsഅനൂപിനെ യുവതിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പോക്സോ കേസ് അതിജീവിതയുടെ മൃതദേഹം സംസ്കരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് മൃതദേഹം വീട്ടിലെത്തിച്ചു. 3.30ഓടെ സംസ്കാരത്തിന് തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം പള്ളിയിലെത്തിച്ചു.
വൈദികരുടെ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷം വൈകീട്ട് നാലോടെ സംസ്കരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന ക്രൂര മർദനങ്ങൾക്കൊടുവിൽ പരിക്കേറ്റ് ആശുപത്രിയിൽ ഒരാഴ്ച നീണ്ട ദുരിതപർവങ്ങൾക്കൊടുവിലാണ് 19കാരിയുടെ മരണം. പ്രതി അനൂപിനെതിരെ മനഃപൂർവമുള്ള നരഹത്യക്കാണ് കേസെടുക്കുക.
പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്ന് ചോറ്റാനിക്കര പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്ന അനൂപിന്‍റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

