ചൂർണിക്കര വ്യാജരേഖ: കേസെടുക്കാൻ വിജിലൻസ് ശിപാർശ
text_fieldsകൊച്ചി: ആലുവ താലൂക്കിലെ ചൂർണിക്കരയിൽ ഭൂമി തരംമാറ്റാൻ വ്യാജരേഖ ചമച്ച കേസിൽ വിജി ലൻസ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമ െന്ന ശിപാർശയടങ്ങുന്ന റിപ്പോർട്ട് ബുധനാഴ്ച വിജിലൻസ് ഡയറക്ടർക്ക് കൈമാറും. വിജിലൻസിെൻറ എറണാകുളം സ്പെഷൽ യൂനിറ്റാണ് അന്വേഷണം നടത്തിയത്.
ചൂർണിക്കരയി ൽ മുട്ടത്തിന് സമീപം ദേശീയപാതയോടുചേർന്ന 25 സെൻറ് നികത്തുഭൂമി അടിസ്ഥാന നികുതി ര ജിസ്റ്ററിൽ (ബി.ടി.ആർ) പുരയിടമാക്കി മാറ്റാൻ വ്യാജരേഖ ചമച്ചെന്നാണ് കേസ്. സ്ഥലമുടമ ഹംസയിൽനിന്ന് ഏഴുലക്ഷം രൂപ വാങ്ങി വ്യാജരേഖ തയാറാക്കിയ കാലടി സ്വദേശി അബു, കൂട്ടുനിന്ന ലാൻഡ് റവന്യൂ കമീഷണർ ഓഫിസ് ജീവനക്കാരൻ അരുൺകുമാർ എന്നിവരടക്കം നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
റവന്യൂ ഭാഷയിലും നടപടിക്രമങ്ങളിലും പ്രാവീണ്യമുള്ള അബു തിരുവനന്തപുരത്തും പറവൂരുമുള്ള ഡി.ടി.പി സെൻററുകളുടെ സഹായത്തോടെയാണ് വ്യാജരേഖ തയാറാക്കിയത്. അരുൺകുമാർ ഇതിൽ കമീഷണർ ഓഫിസിലെ സീനിയർ സൂപ്രണ്ടിെൻറ ഒപ്പും സീലും പതിച്ചുനൽകി.ഫോർട്ട്കൊച്ചി ആർ.ഡി.ഒയുടെ പേരിലും വ്യാജരേഖ ചമച്ചതായും റവന്യൂ വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുള്ളതായും വിജിലൻസ് സംശയിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടാംഘട്ട അന്വേഷണത്തിൽ ഫോർട്ട്കൊച്ചി ഡിവിഷന് കീഴിൽ മുൻ വർഷങ്ങളിൽ ഭൂമി തരംമാറ്റിനൽകിയതുമായി ബന്ധപ്പെട്ട എല്ലാ രേഖയും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം. ഇതിന് ജില്ല കലക്ടറുടെ സഹായം തേടിയിട്ടുണ്ട്. ഇതോടെ, സംഭവത്തിൽ പല ഉന്നതരുടെയും പങ്ക് പുറത്തുവരുമെന്ന് കരുതുന്നു.
കേസിൽ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്. അബുവിെൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ ആധാരങ്ങളും റവന്യൂ അപേക്ഷകളും പിടിച്ചെടുത്തിരുന്നു. അബുവിനെയും അരുൺകുമാറിനെയും വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പൊലീസ് അവസാനിപ്പിച്ചാലും വിജിലൻസ് അന്വേഷണം തുടരും.
അരുൺകുമാറിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് വ്യാജരേഖ തയാറാക്കാന്‍ കൂട്ടുനിന്ന ലാന്‍ഡ് റവന്യൂ കമീഷണറേറ്റിലെ ഓഫിസ് അറ്റന്‍ഡൻറ് കെ. അരുണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ലാൻഡ് റവന്യൂ കമീഷണറാണ് ഉത്തരവിട്ടത്. വ്യാജരേഖ തയാറാക്കിയ കേസില്‍ അരുണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സസ്പെന്ഷന്. അറസ്റ്റ് രേഖപ്പെടുത്തിയ 11 മുതല്‍ പ്രാബല്യത്തില്‍ വരുംവിധമാണ് സസ്പെൻഷൻ ഉത്തരവ്.
ചൂര്‍ണിക്കരയില്‍ തണ്ണീർത്തടം പുരയിടമാക്കി മാറ്റുന്നതിനുള്ള വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫിസിലെ റൗണ്ട് സീലും സീനിയർ സൂപ്രണ്ട് ശ്രീകുമാറിെൻറ നെയിം സീലും പതിപ്പിച്ചത് അരുണ്‍കുമാറാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് അഞ്ചുവര്‍ഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു അരുണ്‍. ഭരണം മാറിയപ്പോഴാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫിസില്‍ ഓഫിസ് അസിസ്റ്റൻറായി എത്തിയത്. അവിടെ വിവിധ സെക്ഷനുകളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
