Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉരുൾദുരന്ത ബാധിതരുടെ സ്ഥലം കൈയ്യേറി റോഡ് വെട്ടൽ; പ്രതിഷേധവുമായി സ്ഥലമുടമകൾ

text_fields
bookmark_border
ഉരുൾദുരന്ത ബാധിതരുടെ സ്ഥലം കൈയ്യേറി റോഡ് വെട്ടൽ; പ്രതിഷേധവുമായി സ്ഥലമുടമകൾ
cancel

മേപ്പാടി: ചൂരൽമല ഉരുൾദുരന്ത ബാധിത പ്രദേശമായ പടവെട്ടിക്കുന്നിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി അവരുടെ അനുവാദമോ സമ്മതമോ ഇല്ലാതെ റോഡ് വെട്ടിയതിൽ പ്രതിഷേധം. പടവെട്ടിക്കുന്നിലെ എം. വിജി, വി. ഇസ്ഹാഖ് എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തങ്ങൾ വീട് നിർമിക്കാനായി വില കൊടുത്തുവാങ്ങിയ സ്ഥലത്തുകൂടി സമ്മതമോ അനുവാദമോ ഇല്ലാതെ റോഡ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച്, നിർമിച്ച റോഡിലൂടെ വാഹനമോടിക്കുന്നത് അവർ തടയുകയും ചെയ്തു.

ദുരന്ത പുനരധിവാസ പട്ടികയിൽ ഇടം ലഭിക്കാത്തവരാണ് ഇവർ രണ്ടുപേരും. പടവെട്ടിക്കുന്നിൽ വേറെയും കുടുംബങ്ങളുണ്ട്. പുനരധിവാസ പട്ടികയിൽ പടവെട്ടിക്കുന്നിലെ കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്ത് റവന്യൂ വകുപ്പിന് നൽകിയിട്ടുണ്ട്. അതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. റീബിൽഡ് ചൂരൽമല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ചാണ് റോഡ് നിർമിക്കുന്നത് എന്നാണ് വിവരം.

പുനരധിവാസ പട്ടികയിലില്ലാത്ത തങ്ങൾ എന്തിന് റോഡിനായി ഭൂമി വിട്ടുകൊടുക്കണം എന്ന ചോദ്യമാണ് ഇരുവരും ഉന്നയിക്കുന്നത്. ഒടുവിൽ പൊലീസും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചു. രണ്ടാളെയും കൂട്ടി കലക്ടറുമായി വിഷയം ചർച്ചചെയ്യാം എന്ന വില്ലേജ് ഓഫിസറുടെ ഉറപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chooralmala Lands Dispute
Next Story