ചൊക്രമുടി കൈയേറ്റം: കുറ്റമെല്ലാം പച്ചവെള്ളം പോലെ തെളി ഞ്ഞെങ്കിലും എല്ലാവരും കണ്ണടച്ചു; സർവേയർ വിബിൻ രാജിനെ തിരിച്ചെടുക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: വിവാദമായ ഇടുക്കിയിലെ ചൊക്രമുടിയിലെ സർക്കാർ പുറമ്പോക്ക് കൈയേറ്റത്തിന് സഹായം നൽകിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവേയർ സർവേയർ ആർ.ബി. വിബിൻ രാജിനെ സർവീസിൽ തിരിച്ചെടുക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. വിബിൻരാജിന് സംഭവിച്ചത് വൻ വീഴ്ചയാണെന്ന് ഉത്തരവിലും അടിവരയിടുന്നു. കുറ്റങ്ങളെല്ലാം പച്ചവെള്ളം പോലെ തെളിഞ്ഞു. എങ്കിലും എല്ലാവരും കണ്ണടച്ചു. പരിശോധനയിലെ കണ്ടെത്തലെല്ലാം ആവിയായി എന്നാണ് ആക്ഷേപം.
എന്നാൽ വിബിൻരാജ് 2021ആഗസ്റ്റ് 31 ന് ആണ് സർവീസിൽ പ്രവേശിച്ചത്. പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് വിബിൻ രാജിന്റെ സേവനത്തിന്റെ ആദ്യ രണ്ടുവർഷ കാലയളവിനുള്ളിലാണ്. ഈ മേഖലയിലെ പരിചയക്കുറവും പരാതിക്ക് ആസ്പദമായ പ്രദേശത്തെ പ്രത്യേക ഭൂപ്രകൃതിയും കണക്കിലെടുത്ത് നിലവിൽ സസ്പെൻഷനിൽ കഴിയുന്ന വിബിൻ രാജിനെ സർവീസിൽ പുനർ പ്രവേശിക്കാനാണ് ഉത്തരവ്.
നേരത്തെ ജോലി ചെയ്തിരുന്ന ഇടുക്കി ജില്ലയിലോ സ്ഥിരമേൽവിലാസമുള്ള തിരുവനന്തപുരം ജില്ലയിലോ അല്ലാതെ മറ്റേതെങ്കിലും ജില്ലയിൽ ജനസമ്പർക്കമില്ലാത്ത തസ്തികയിൽ നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കാൻ സർവേ ഡയറക്ടർ നിർദേശം നൽകി. സർക്കാർ വിശദമായി പരിശോധിച്ചതിൽ സർവേയർ വിബിൻ രാജിത്തിന്റെ വാദങ്ങൾ പലതും നിലവിൽ നിയമങ്ങൾക്കും ചർച്ചകൾക്കും അനുസൃതല്ലെന്ന് കണ്ടെത്തിയിരുന്നു. നാലുവർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന സർവേയർ എന്ന നിലയിൽ ഈ വിഷയത്തിൽ കുറ്റാരോപിതതനായ ഉദ്യോഗസ്ഥൻ സർവീസ് ചട്ടങ്ങൾ, സർവേ ആൻഡ് ബൗണ്ടറി നിയമം, ചട്ടങ്ങൾ എന്നിവയിൽ വ്യക്തമായ അറിവുണ്ടായിരിക്കണം.
എന്നാൽ ഉടുമ്പൻചുവല താലൂക്കിൽ നിലവിൽ ചെയ്തു വന്നിരുന്ന രീതി അടിസ്ഥാനമാക്കിയാണ് ഫയലുകൾ കൈകാര്യം ചെയ്തുവെന്നും ഫീൽഡ് നടപടികൾ പൂർത്തീകരിച്ചുവെന്നുമാണ് വിബിൻ രാജ് വാദിക്കുന്നത്.അപേക്ഷ ഹെഡ് സർവേയർക്ക് സമർപ്പിക്കാതെ അതിർത്തി നിർണയിച്ച ശേഷം സ്കെച്ച് സെക്ഷൻ ക്ലർക്കിന് കൈമാറുന്ന രീതി ഉടുമ്പൻചോല താലൂക്കിൽ പിന്തുടരുന്നു രീതിയാണെന്നും വിബിൻ രാജിന്റെ രണ്ടാമത്തെ വാദം. ഇത്തരവാദങ്ങൾ ചട്ടങ്ങൾ പ്രാകരം അംഗീകരിക്കാനിവില്ലെന്ന ഉത്തരവിൽ വ്യക്തമാക്കി. അതിർത്തി നിര്ണയം നടത്തിയത് പട്ടയ ഫയലുകളിലെ മെഷർമെന്റ് പ്ലാനും അവയിൽ പരാമർശിക്കുന്ന അതിരുകളിലെ അടിസ്ഥാനത്തിലും ആണെന്ന വിബിൻ രാജിന്റെവാദവും തെറ്റാണെന്ന് ഫലുകളിലെ സ്കെച്ച് പരിശോധിച്ചതിൽനിന് മനസിലായി.
പട്ടയഫയലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്കെച്ചുകളിൽ ഭൂമിയുടെ വശങ്ങളുടെ അളവുകൾ മാത്രമേയുള്ളൂ. നിലവിലുള്ള എഫ്.എം.ബിയിൽനിന്ന് അളവുകൾ രേഖപ്പെടുത്തി പുതിയ സബ് ഡിവിഷൻ രൂപീകരിച്ചല്ല ഈ സ്കെച്ച് തയ്യാറാക്കിയത്. നാല് പട്ടങ്ങളും ഉൾപ്പെടുന്ന ഭൂമി ഒരുമിച്ച് സ്ഥിതി ചെയ്യുന്നു എന്ന വിബിൻ രാജിന്റെ വാദവും തെറ്റാണ്. എല്ലാം പട്ടയങ്ങളിലും പരാമർശിച്ചിരിക്കുന്ന അതിരുകൾ സർക്കാർ-തരിശ്, സർക്കാർ പുറമ്പോക്ക്, തോട് എന്നിങ്ങനെയാണ്. ഇത്തരം വിവരങ്ങൾ നിന്ന് പറഞ്ഞ നാല് പാഴ്സലുകൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്നുണ്ടെന്ന നിഗമനത്തിൽ എത്തിയതാണെന്ന് വാദം പരിഗണിക്കാനാവില്ല.
നിലവില്ലാത്ത അതിരുകൾ സൃഷ്ടിക്കുകയും സബ്ഡിവിഷൻ രൂപീകരിക്കുകയും സ്കെച്ച് തയ്യാറാക്കുകയും അതിൽ ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു സ്വന്തം അധികാരം പ്രയോഗിക്കുകയാണ് വിബിൽ രാജ് ചെയ്തത്. ഭൂമിയുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ മൈജോ ജോസഫ് ഫയൽ ചെയ്ത കോസിന്റെ തീർപ്പ് ഫയലുകൾ ഒന്നും ഇദ്ദേഹം പരിശോധിച്ചില്ല. ചൊക്രമുടി മലനിരകളിലെ പരാതി ആസ്പദമായ സ്ഥലം സർക്കാർ പുറമ്പോക്ക് ആണെന്ന് റീസർവ്വേ റിക്കാഡുകളിൽ രേഖപ്പെടുത്തിയിരുന്നു. അതും വിബിൻ രാജ് കണ്ടില്ലെന്ന് ഗുരുതര വീഴ്ചയാണെന്ന് ഉത്തരവിൽ പറയുന്നു.
ഭരണമുന്നണിയിലെ റവന്യൂ വകുപ്പ് ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ സർവീസ് സംഘടന വിചാരിച്ചാൽ പച്ചവെള്ളവും വീഞ്ഞാവുമെന്നാണ് ഉദ്യോഗസ്ഥ വാദം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മൽരിച്ച് ചൊക്രമുടി കൈയേറ്റ സ്ഥലം സന്ദർശിച്ചിരുന്നു. നിയമസഭയിലും വിഷയം ചർച്ച ചെയ്തു. ഒടുവിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായപ്പോൾ റവന്യൂ വകുപ്പ് എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

