Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിറ്റാറിൽ ടിപ്പർ മറിഞ്ഞ്​ തൊഴിലാളിക്ക് പരിക്ക് 

text_fields
bookmark_border
tipper-accident-14-05-2020.jpg
cancel

ചിറ്റാർ: അച്ചൻകോവിൽ റോഡിൽ ചിറ്റാർ വിശ്വകർമ്മ മന്ദിരം ഓഫീസിന് സമീപത്ത് ടിപ്പർ മറിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്ക്. ബംഗാൾ സ്വദേശി സേതുൽ ഹക്ക് ( 40 ) ന്​ ആണ്​ പരിക്കേറ്റത്​. ഇയാളെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം .

ചിറ്റാർ ഫാക്ടറിപ്പടിയിൽ നിന്ന്​ ഹോളോബ്രിക്സുമായി വരുന്ന ടിപ്പർ റോഡിലെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന്​​ നിയന്ത്രണം വിട്ട്​ 15 അടി താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. 

ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ സൈബു (29), ബംഗാൾ സ്വദേശിയായ തൊഴിലാളി ജുനൈബ് (30) എന്നിർ അത്ഭുതകരമായി രക്ഷപെട്ടു.

ടിപ്പർ തലകീഴായി മറിഞ്ഞ നിലയിൽ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chittar tipper accident labour injured -kerala news
Next Story