Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു 

text_fields
bookmark_border
ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു 
cancel

ചിറ്റാർ: ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. സീതത്തോട്‌ വാലുപാറയിൽ കൊമ്പനോലിൽ രാജ​​െൻറയും  ശ്യാമളയുടെയും ഇളയ മകൾ രേഷ്​മ ആണ് മരിച്ചത്. 18 വയസായിരുന്നു.

തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടം. ഈ സമയത്ത്​ രേഷ്​മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. റേഷൻ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിൽ എത്തിയ അമ്മ ശ്യാമള രേഷ്​മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ വീടി​​െൻറ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോൾ മകൾ വീണുകിടക്കുന്നതാണ്​ കാണുന്നത്. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.

സീതത്തോട് കെ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഏക സഹോദരി രേഖാരാജ്. സംസ്കാരം പിന്നീട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chittar Student Dies -Kerala news
Next Story