14 കാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വർഷം കഠിന തടവും 45,000 രൂപ പിഴയും
text_fieldsതിരുവനന്തപുരം : 14 കാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വർഷം കഠിന തടവും 45,000 രൂപ പിഴയും. രണ്ട് തവണ കുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയിലെ ജഡജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2017 ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകീട്ട് അഞ്ചോടെ പീഡിപ്പിക്കാനുള്ള ഉദ്ദേശത്തിൽ കുട്ടിയുടെ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയപ്പോൾ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിൽ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം നടന്നത്.
കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുപോയി വായിക്കുള്ളിൽ തുണി കുത്തി കയറ്റിയതിന് ശേഷമാണ് പീഢിപ്പിച്ചത്. കുട്ടി ബഹളം വെച്ചപ്പോഴാണ് പ്രതി വിട്ടത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി സംഭവം പുറത്ത് ആരോടും പറഞ്ഞില്ല. പീഡനത്തിൽ കുട്ടിയുടെ മനോനില തകരുകയും വീട്ടുകാർ മനോരോഗ ഡോക്ടറെ കാണിച്ചെങ്കിലും കുട്ടി ഭയന്ന് സംഭവം പറഞ്ഞില്ല.
പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോൾ ആണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിത്. പ്രോസിക്യഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഭിഭാഷകരായ എം. മുബീന, ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. 15 സാക്ഷികളെയും, 21 രേഖകളും, ആറ് തൊണ്ടിമുതലകളും ഹാജരാക്കി. പാങ്ങോട് എസ്.ഐ ജെ. അജയൻ ആണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

