Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിത്തിര ആട്ട വിളക്ക്...

ചിത്തിര ആട്ട വിളക്ക് അക്രമം; ഹൈകോടതി സ്വമേധയാ ​േകസെടുത്തു

text_fields
bookmark_border
ചിത്തിര ആട്ട വിളക്ക് അക്രമം; ഹൈകോടതി സ്വമേധയാ ​േകസെടുത്തു
cancel

കൊച്ചി: ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ ശബരിമലയിലുണ്ടായ അക്രമസംഭവങ്ങൾ സംബന്ധിച്ച്​ ഹൈകോടതി സ്വമേധയാ കേസെടുത്തു. നട തുറന്ന ദിവസങ്ങളിൽ സ്​ത്രീ പ്രവേശന വിഷയത്തി​​​െൻറ പേരിൽ അരങ്ങേറിയ അതി​​ക്രമങ്ങളും ആചാര ലംഘനങ്ങളും സംബന്ധിച്ച സ്പെഷൽ കമീഷണറുടെ റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.

അതിക്രമങ്ങളുമായി ബന്ധ​പ്പെട്ട്​ വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡി​​​െൻറ ആവശ്യം പരിഗണിച്ച ഡിവിഷൻ ബെഞ്ച് 10 ദിവസത്തിനുശേഷം പരിഗണിക്കാനായി ഹരജി മാറ്റി.

ആചാര സംരക്ഷണത്തി​​​െൻറ പേരിൽ പ്രതിഷേധം തുടർന്നാൽ തീർഥാടനത്തെ ബാധിക്കുമെന്നും പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സംഘടനകൾക്ക് കോടതി നിർദേശം നൽകണമെന്നതടക്കം നിർദേശങ്ങളുള്ള റിപ്പോർട്ടാണ്​ കമീഷണർ കൈമാറിയിരുന്നത്​. ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോൾ ആർ.എസ്​.എസ്​ നേതാവ്​ വത്സൻ തില്ല​േങ്കരിയടക്കമുള്ളവർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്നും ഇവിടെ ഒത്തുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിഷേധക്കാർ സാമൂഹികവിരുദ്ധ ശക്തികളുടെ പിടിയിലാകുമോയെന്ന് ആശങ്കയുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​​െൻറ കത്തുണ്ടെന്നും സ്പെഷൽ കമീഷണർ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ്​ റിപ്പോർട്ട്​ സ്വമേധയാ ഹരജിയായി പരിഗണിക്കാൻ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newssabarimala women entrymalayalam newschitra atta vilakku attack
News Summary - chitra atta vilakku attack; highcourt registered case -kerala news
Next Story