സർക്കാർ നോക്കുന്നത് ആണുങ്ങൾ തുടങ്ങിയ പദ്ധതികളുടെ െക്രഡിറ്റ് അടിച്ചെടുക്കാൻ –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കൊച്ചി മെട്രോയടക്കം ആണുങ്ങൾ തുടങ്ങിവെച്ച പദ്ധതികളുടെ െക്രഡിറ്റ് അടിച്ചെടുക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നത് പോലെയല്ല ഭരണമെന്ന് സഖാക്കൾക്ക് ഒരു വർഷംകൊണ്ട് ബോധ്യപ്പെട്ടു. െഎക്യമില്ലാത്ത മുന്നണിയും സർക്കാറുമാണ് നിലവിലുള്ളത്. 365 ദിവസങ്ങൾക്കിടെ 304 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 18 ഉം രാഷ്ട്രീയക്കൊലകളാണ്. ഇതുപോലെ ക്രമസാമാധാനം തകർന്ന കാലം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിനകത്ത് കുഴപ്പമുണ്ടെന്ന് വരുത്തി വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാനാണ് ശ്രമമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആറു മാസമായി വേതനം കുടിശ്ശിക വരുത്തി. ബി.െജ.പി സർക്കാറിനെ കുറ്റംപറഞ്ഞിരിക്കാതെ അർഹമായ വിഹിതങ്ങൾ ചോദിച്ചു വാങ്ങണം. കഴിഞ്ഞ സർക്കാർ ഉദ്ഘടനം ചെയ്ത പദ്ധതികൾ ഇൗ സർക്കാർ വീണ്ടും ഉദ്ഘാടനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടിയെ ആദരിച്ചു. സി.എ.ജി റിപ്പോർട്ട് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും ഇതിലെ പരാമർശങ്ങൾ അടിക്കാനുള്ള വടിയാക്കിയാൽ അടിപിടിക്കേ സമയമുണ്ടാകൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സോളമൻ അലക്സ് അധ്യക്ഷതവഹിച്ചു. എം.എം. ഹസൻ, എം.കെ. മുനീർ, എ.എ. അസീസ്, സി.പി. േജാൺ, പി.ടി. തോമസ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
