ചിന്നക്കനാൽ പഞ്ചായത്ത് ഓഫിസ് ആക്രമിച്ച നാലു പേർ അറസ്റ്റിൽ
text_fields
ചിന്നക്കനാൽ: അനുമതിയില്ലാതെ പണിത കെട്ടിടം പൊളിച്ചതിനെ പിന്നാലെ ഒരു സംഘമാളുകൾ ചിന്നക്കനാൽ പഞ്ചായത്ത് ഓഫിസ് ആക്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. കരാറുകാരൻ രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 7.30നാണ് അനുമതിയില്ലാതെ പണിത കെട്ടിടം പൊളിച്ചതിൽ പ്രകോപിതരായ സംഘം ചിന്നക്കനാൽ പഞ്ചായത്ത് ഓഫിസ് ആക്രമിച്ചത്. പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജ, അക്കൗണ്ടന്റ് ശ്രീകുമാർ, ജീവനക്കാരായ രാമൻ, മനു, സുമേഷ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ശ്രീകുമാറിന്റെ കൈകാലുകൾക്കും രാമന്റെ കൈക്കും ഒടിവുണ്ട്. അംഗപരിമിതനായ രഞ്ജനെ സംഘം നിലത്ത് തള്ളിയിട്ട് ക്രൂരമായി മർദിച്ചു. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചായത്ത് ഓഫിസ് സാമഗ്രികൾ അക്രമികൾ അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്.
ചിന്നക്കനാൽ വില്ലേജ് ഓഫിസിന് സമീപം ജോയി ജോർജ് എന്നയാളുടെ അനധികൃത നിർമാണം തിങ്കളാഴ്ച പൊളിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

