ചിങ്ങവനത്തെ ഹണിട്രാപ്: നാലുപേർകൂടി പിടിയിൽ
text_fields1. നൗഷാദ് 2. അൻസാർ 3. സുമ 4. ഫസീല
കോട്ടയം: ചിങ്ങവനത്ത് സ്വർണവ്യാപാരിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ നാലുപ്രതികൾകൂടി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ല നൗഷാദ് -41) , ഇയാളുടെ ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി പുത്തൻപുരയിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ സുമ (30), കാസർകോട് പടന്ന ഉദിനൂർ അൻസാർ(23) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി ജി. ജയദേവിെൻറ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്‌തത്.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഹണിട്രാപ്പിൽപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുത്തുെവന്നാണ് കേസ്. കഴിഞ്ഞമാസമായിരുന്നു സംഭവം. കുഴൽപ്പണവുമായി എത്തുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പണം തട്ടിയെടുക്കലാണ് പ്രതികളുടെ പ്രധാന പരിപാടിയെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് കാലത്ത് ഇതിന് തടസ്സം നേരിട്ടതോടെ കോട്ടയത്തെ ഗുണ്ടയുമായി ചേർന്ന് ഹണിട്രാപ്പിന് പദ്ധതി തയാറാക്കുകയായിരുന്നു. പുയ്യാപ്ല നൗഷാദ് ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയെ കുടുക്കുകയായിരുന്നു.
വ്യാപാരിയുടെ പരാതിയിൽ നേരത്തേ രണ്ടുപ്രതികൾ അറസ്റ്റിലായിരുന്നു. മറ്റൊരു സ്വർണവ്യാപാരിയും രാഷ്ട്രീയക്കാരനെയും ഹണിട്രാപ്പിൽപെടുത്താൻ സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇനി ഗുണ്ടയും മറ്റൊരു കാസർകോട് സ്വദേശിയും പിടിയിലാകാനുണ്ട്.