മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിനുമായി ചൈന
text_fieldsബീജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിന് ആദ്യമായാണ് ചൈന അനുമതി നൽകുന്നത്. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കോവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്. ശ്വാസകോശത്തിലെ പ്രതിരോധ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതാണ് വാക്സിൻ എന്ന് ഹോങ്കോങ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
കോവിഡിനെതിരെ പലതരം വാക്സിനുകൾ നിർമിക്കാനുള്ള പരീക്ഷണത്തിലാണ് ചൈന. ഇൻ ആക്ടിവേറ്റഡ് വാക്സിൻ ആദ്യം മാർക്കറ്റിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

