Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽപറ്റ ജനറൽ ആശുപത്രിയിൽ കുഞ്ഞിന്‍റെ പാദസരം മോഷ്ടിച്ചു
text_fieldsbookmark_border
മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം
കൽപറ്റ: കൈനാട്ടിയിലെ കൽപറ്റ ജനറൽ ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിൽ കുഞ്ഞിന്‍റെ പാദസരം മോഷണംപോയതായി പരാതി. മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നു. ആഗസ്റ്റ് 30നാണ് മോഷണം നടന്നത്.
മുട്ടിൽ പരിയാരത്തുള്ള കുടുംബം ഡോക്ടറെ കാണാനായി ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെയിൽ ഒരു സ്ത്രീ സമീപത്തെത്തി കുഞ്ഞിന്‍റെ പാദസരം അഴിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യത്തിലും മോഷണം വ്യക്തമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

