കുഞ്ഞിന്റെ മരണം: വിദഗ്ധ അന്വേഷണത്തിന് നിർദേശം
text_fieldsതിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിയിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നിന് വിദഗ്ധ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശം. വിദഗ്ദ സമിതി രൂപവത്കരിച്ച് അന്വേഷണം നടത്താൻ ജില്ല മെഡിക്കൽ ഓഫീസറോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദഗ്ധസംഘം സംഭവസ്ഥലമടക്കം പരിശോധിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം.
സംഭവം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ജില്ല ആരോഗ്യവിഭാഗത്തിൽ നിന്ന് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്. ‘എന്തോ ഒന്ന് കടിച്ചു’ എന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞതെന്നാണ് റിപ്പോർട്ടിലുള്ളത്. പരിശോധന വേളയിൽ ഒരു കടിയുടെ അടയാളമാണ് കുട്ടിയുടെ ശരീരത്തിൽ കണ്ടത്. സാധാരണയായി കടിയുടെ രണ്ട് പാടുകൾ ഉള്ളപ്പോഴാണ് വിഷമുള്ള പാമ്പിന്റെ കടിയേറ്റതായി സ്ഥിരീകരിക്കുകയും അതനുസരിച്ച് ചികിത്സ നൽകുകയും ചെയ്യുക. വിഷമില്ലാത്ത പാമ്പാകാം എന്ന വിലയിരുത്തലിൽ രക്ത പരിശോധനകളിലേക്ക് ആശുപത്രി അധികൃതർ കടന്നു . രക്ത പരിശോധനയിൽ പാമ്പു കടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിരുന്നില്ല. എന്നാൽ, കുട്ടി ഛർദ്ദിച്ചതോടെയാണ് സംശയം തോന്നുകയും മെഡിക്കൽ കോളജിലേക്ക് അയക്കുകയും ചെയ്തതെന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

