Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശി​ശു​ദി​ന റാ​ലി;...

ശി​ശു​ദി​ന റാ​ലി; ആത്മിക കുട്ടികളുടെ പ്രധാനമന്ത്രി; മിത്ര പ്രസിഡന്‍റ്

text_fields
bookmark_border
Childrens Day Rally
cancel
camera_alt

സ​ർ​ക്കാ​റും സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​യി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളായ പ്ര​ധാ​ന​മ​ന്ത്രി വി.​എ​സ്. ആ​ത്മി​ക (കോ​ഴി​ക്കോ​ട്), പ്ര​സി​ഡ​ൻ​റ് മി​ത്ര കി​നാ​ത്തി (കോ​ഴി​ക്കോ​ട്), സ്പീ​ക്ക​ർ എ​സ്. ന​ന്മ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ

തി​ര​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റും സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ശു​ദി​ന റാ​ലി ന​യി​ക്കാ​ൻ കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് എ​ൽ.​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി വി.​എ​സ്​ ആ​ത്മി​ക​യെ​യും പ്ര​സി​ഡ​ൻ​റാ​യി കോ​ഴി​ക്കോ​ട് ഉ​ള്ളി​യേ​രി എ.​യു.​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി മി​ത്ര കി​നാ​ത്തി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ഹോ​ളി ഏ​ഞ്ച​ൽ​സ് സി.​ബി.​എ​സ്.​സി സ്കൂ​ളി​ലെ ന​ന്മ​യാ​ണ് സ്പീ​ക്ക​ർ. ​തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി റ​ബേ​ക്ക മ​റി​യം ചാ​ക്കോ സ്വാ​ഗ​ത​വും വ​യ​നാ​ട് അ​ടി​കൊ​ല്ലി ദേ​വ​മാ​താ എ.​എ​ൽ.​പി സ്കൂ​ളി​ലെ ജോ​യ​ൽ ബി​നോ​യ് ന​ന്ദി​യും പ​റ​യും. ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, ഗ്രാ​ൻ​ഡ്​ മാ​സ്റ്റ​ർ ഡോ.​ജി.​എ​സ്. പ്ര​ദീ​പ്, ആ​ർ. പാ​ർ​വ​തി ദേ​വി, പ്ര​ഫ.​എ.​ജി. ഒ​ലീ​ന, എ​ൻ.​എ​സ്. താ​ര, പ​ള്ളി​പ്പു​റം ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജി​ങ്​ പാ​ന​ലാ​ണ് കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വ​ർ​ണോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സം​സ്ഥാ​ന​ത​ല മ​ല​യാ​ളം എ​ൽ.​പി-​യു.​പി. പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ആ​ദ്യ ആ​റ് സ്ഥാ​ന​ക്കാ​രി​ൽ​നി​ന്ന് സ്ക്രീ​നി​ങ്​ വ​ഴി​യാ​ണ് ഇ​വ​​​​​രെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ​ഗോ​പി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഓ​രോ ജി​ല്ല​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 48 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 2019നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ശി​ശു​ദി​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് ഏ​ല​ത്തൂ​ർ ചെ​ട്ടി​ക്കു​ളം എ​ര​ഞ്ഞോ​ളി​യി​ൽ മ​ർ​ച്ച​ൻ​റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മ​ൽ ബി​പി​ൻ​ദാ​സി​ന്‍റെ​യും ഷാ​ഹി​ന​യു​ടെ​യും മ​ക​ളാ​ണ് ആ​ത്മി​ക. മി​ത്ര കി​നാ​ത്തി കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ക​ക്കാ​ഞ്ചേ​രി ഉ​ള്ളി​യേ​രി​യി​ൽ കി​നാ​ത്തി ഹൗ​സി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജി​തേ​ഷ് കു​മാ​റി​ന്‍റെ​യും അ​ധ്യാ​പി​ക സു​രേ​ഖ​യു​ടേ​യും മ​ക​ളാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി ഈ​ശ്വ​ര​വി​ലാ​സം മാ​ധ​വ​ത്തി​ൽ ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​ന്‍റെ​യും ആ​യു​ർ​വേ​ദ ഡോ​ക്ട​ർ എ​സ്. ദി​വ്യ​യു​ടെ​യും മ​ക​ളാ​ണ് ന​ന്മ. 2022ലെ ​ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​യി​രു​ന്നു ന​ന്മ. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്ത​റ അ​ശ്വ​തി ഗാ​ർ​ഡ​ൻ​സി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ. എ​ൻ​ജി​നീ​യ​ർ അ​നി​ൽ ചാ​ക്കോ​യു​ടെ​യും ടൗ​ൺ പ്ലാ​നി​ങ്​ ഉ​ദ്യോ​ഗ​സ്ഥ മി​നു പ​ത്രോ​സി​ന്‍റെ​യും ഇ​ള​യ മ​ക​ളാ​ണ് റ​ബേ​ക്ക. വ​യ​നാ​ട് പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി അ​ടി​ക്കൊ​ല്ലി ക​ള്ളി​ക്കാ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് വി.​ഇ.​ഒ. ബി​നോ​യ് അ​ഗ​സ്റ്റി​ന്‍റെ​യും അ​ധ്യാ​പി​ക ഷൈ​മ​യു​ടെ​യും മ​ക​നാ​ണ് ജോ​യ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens day
News Summary - Children's Day Rally organized in Thiruvananthapuram
Next Story