You are here

ഇത്​ അമർ ജവാ​െൻറ അമർദീപും അനാമികയും

  • സ്​​​നേ​ഹ​മു​ത്തം ന​ൽ​കി പോ​യ അ​ച്ഛ​ൻ ഇ​നി​യൊ​രി​ക്ക​ലും വ​രി​ല്ലെ​ന്ന ദുഃ​ഖം മു​ഖ​ത്തൊ​തു​ക്കി, പുൽവാമയിൽ വീരമൃത്യു വരിച്ച സൈ​നി​കൻ  വ​സ​ന്തകുമാറി​െൻറ മക്കൾ

Children
ക​ശ്​​മീ​രി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​െൻറ മ​ക്ക​ളാ​യ അ​മ​ർ​ദീ​പും അ​നാ​മി​ക​യും

ക​ൽ​പ​റ്റ: ആ ​ഷോ​ക്കേ​സി​ലെ ഫ്രെ​യിം ചെ​യ്​​ത ചി​ത്ര​ങ്ങ​ൾ എ​ല്ലാം പ​റ​യു​ന്നു​ണ്ട്. നാ​ടും വീ​ടും ത​നി​ക്കെ​ത്ര പ്രി​യ​ത​ര​മാ​യി​രു​ന്നു​വെ​ന്ന​തി​​​​​െൻറ നേ​ർ​സാ​ക്ഷ്യ​ങ്ങ​ളാ​ണ്​ ചു​വ​രി​ൽ മു​ഴു​വ​ൻ. രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​െ​ട കൂ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കൃ​ഷി​ഭൂ​മി​യി​ൽ വി​ള​വെ​ടു​ക്കു​ന്ന ചി​ത്ര​വു​മു​ണ്ട്. സൈ​നി​ക​നെ​ന്ന അ​ഭി​മാ​ന​ത്തി​നൊ​പ്പം കു​ടും​ബ​ത്തി​​​​​െൻറ സ്​​നേ​ഹ​വാ​യ്​​പു​ക​ളും ചി​ല്ലി​ട്ട്​ സൂ​ക്ഷി​ച്ച​തി​ന്​ ന​ടു​വി​ൽ വ​സ​ന്ത​കു​മാ​റി​​​​​െൻറ ഒാ​ർ​മ​ക​ൾ ജീ​വ​ൻ തു​ടി​ച്ചു​നി​ൽ​ക്കു​ന്നു. 
ക​ഴി​ഞ്ഞ​യാ​ഴ്​​ച സ്​​​നേ​ഹ​മു​ത്തം ന​ൽ​കി പോ​യ അ​ച്ഛ​ൻ ഇ​നി​യൊ​രി​ക്ക​ലും വ​രി​ല്ലെ​ന്ന ദുഃ​ഖം മു​ഖ​ത്തൊ​തു​ക്കി എ​ട്ടു​വ​യ​സ്സു​കാ​രി അ​നാ​മി​ക ഇ​ട​ക്കി​ടെ ക​ണ്ണീ​രോ​ടെ അ​ച്ഛ​​​​​െൻറ ഫോ​േ​ട്ടാ​യെ​ടു​ത്ത്​ നെ​ഞ്ചോ​ട്​ ചേ​ർ​ത്തു​​വെ​ക്കു​ന്നു. സൈ​നി​ക​നാ​യ വ​സ​ന്ത്​ ത​നി​ക്ക്​ ഏ​റെ ഇ​ഷ്​​ട​പ്പെ​ട്ട അ​മ​ർ​ദീ​പ്​ (അ​ണ​യാ​ത്ത ജ്വാ​ല) എ​ന്ന്​​ പേ​രി​ട്ട അ​ഞ്ച്​ വ​യ​സ്സു​കാ​ര​ൻ മ​ക​​​​​െൻറ മു​ഖ​ത്തും അ​രു​താ​ത്ത​തെ​ന്തോ സം​ഭ​വി​ച്ച ഭീ​തി നി​ഴ​ലി​ട്ടു​നി​ൽ​ക്കു​ന്നു. വ​സ​ന്തി​​​​​െൻറ വേ​ർ​പാ​ടി​ൽ ത​ക​ർ​ന്നു​പോ​യ ഭാ​ര്യ ഷീ​ന​യെ​യും മാ​താ​വ്​ ശാ​ന്ത​യെ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​വാ​തെ കു​ഴ​ങ്ങു​ക​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ. 

ക​ശ്​​മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ത്യാ​ഗം ചെ​യ്​​ത സൈ​നി​ക​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​​​​​െൻറ പൂ​ക്കോ​ട്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ന​രി​െ​ക​യു​ള്ള വാ​ഴ​ക്ക​ണ്ടി വീ​ട്ടി​ൽ ദുഃ​ഖം ത​ളം​കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട മു​ള്ളു​ക്കു​റു​മ സ​മു​ദാ​യ​ക്കാ​രാ​യ കു​ടും​ബം​ താ​മ​സി​ക്കു​ന്ന​ത്​ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല പ​രി​ധി​യി​ല്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ ഭൂ​മി​യി​ലാ​ണ്. കു​ടും​ബ​ത്തി​ന്​ പു​റ​മെ നാ​ട്ടു​കാ​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കു​മൊ​ക്കെ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു വ​സ​ന്ത്.  

Vasantha-Kumar-Family
ജവാൻ വസന്ത കുമാർ ഭാര്യ ഷീനക്കും മക്കൾക്കുമൊപ്പം
 

10 മാ​സം മു​​െ​മ്പാ​രു​നാ​ൾ പെ​െ​ട്ട​ന്നാ​യി​രു​ന്നു വ​സ​ന്തി​​​​​െൻറ അ​ച്ഛ​ൻ വാ​സു​ദേ​വ​​​​​െൻറ മ​ര​ണം. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു. 18ാം വ​യ​സ്സി​ൽ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ശേ​ഷം പ​ടി​പ​ടി​യാ​യാ​ണ്​ കൊ​ച്ചു​വീ​ട്​ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടി​​​​​െൻറ ഒ​രു​ഭാ​ഗ​ത്ത്​ മ​ണ്ണി​ടി​ഞ്ഞു വീ​ണ​പ്പോ​ൾ അ​വ​ധി​ക്കെ​ത്തി അ​ത്​ നീ​ക്കം ചെ​യ്​​തു. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ്​ സൈ​ന്യ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം വീ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​​നു​മൊ​പ്പം ശി​ഷ്​​ട​കാ​ലം ചെ​ല​വ​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു വ​സ​ന്ത്. 

വ​സ​ന്ത​കു​മാ​റി​​​​​െൻറ അ​മ്മ ശാ​ന്ത. ഭാ​ര്യ ഷീ​ന പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്. ഏ​ക സ​ഹോ​ദ​രി വ​സു​മി​ത.

മൃ​ത​ദേ​ഹം ഇ​ന്നെ​ത്തും
ക​ൽ​പ​റ്റ: വീ​ര​മൃ​ത്യു​ വ​രി​ച്ച സൈ​നി​ക​ൻ വി.​വി. വ​സ​ന്ത​കു​മാ​റി​​​​​െൻറ ഭൗ​തി​ക ശ​രീ​രം ശ​നി​യാ​ഴ്ച ഉച്ച കഴിഞ്ഞ്‌ 2.15ന്​  ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കും. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 11നു​ള്ള വി​മാ​ന​ത്തി​ൽ മും​ബൈ​യി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്ന്​ ഇന്ത്യൻ എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​ക്കു​ക. സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ ഏ​റ്റു​വാ​ങ്ങു​ന്ന ഭൗ​തി​ക​ശ​രീ​രം വ​യ​നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​വ​രും. ല​ക്കി​ടി ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്‌ ​െവ​ച്ച​ശേ​ഷം തൃ​ക്കൈ​പ​റ്റ മു​ക്കം​കു​ന്ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ഥാ​ന, സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തും.

വസന്തകുമാർ: നിതാന്ത പോരാളി
റായ്​പുർ: എല്ലാ അർഥത്തിലും പോരാളിയായിരുന്നു കശ്​മീരിൽ ചാവേർ ആക്രമണത്തിൽ മരിച്ച വയനാട്​ സ്വദേശി വി.വി. വസന്തകുമാർ. ഛത്തിസ്​ഗഢിലായിരുന്നു നേര​ത്തേ ജോലി ചെയ്​തിരുന്നത്​. മാവോയിസ്​റ്റ്​ മേഖലയായിരുന്ന ബിജാപുരിൽ സ്​ഫോടനത്തിൽ പരിക്കേറ്റ സഹപ്രവർത്തകനെ രക്ഷിക്കാൻ വസന്തകുമാർ തനിച്ച്​ നടത്തിയ സാഹസിക നീക്കം അദ്ദേഹത്തി​​​െൻറ ഒപ്പമുള്ളവർ ഒാർക്കുന്നതായി പ്രമുഖ ഇംഗ്ലീഷ്​ പത്രം റിപ്പോർട്ട്​ ചെയ്​തു. ബിജാപുരിൽ 85 സി.ആർ.പി.എഫ്​ ബറ്റാലിയ​​​െൻറ ഭാഗമായിരുന്നു വസന്തകുമാർ. 

2018 മാർച്ചിൽ റോഡ്​ പരി​േശാധനക്കിടെ ഇവർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണമുണ്ടാവുകയും ലക്ഷ്​മൺ റാവു എന്ന സഹപ്രവർത്തകന്​ ഗുരുതര പരിക്കേൽക്കുകയും ആയിരുന്നു. സ്​ഫോടനശേഷം വെടിവെപ്പ്​ എന്നതാണ്​ മാവോയിസ്​റ്റ്​ രീതി. അതിനാൽ, ഒപ്പമുണ്ടായിരുന്ന സി.ആർ.പി.എഫുകാർ ഒളിച്ചിരുന്ന്​ തിരിച്ചടിക്കാൻ ഒരുങ്ങി. ആ സമയം, വസന്തകുമാർ സ്വന്തം ജീവൻ പണയംവെച്ചാണ്​ ലക്ഷ്​മൺ റാവുവി​നെ രക്ഷിക്കാനെത്തിയത്​. സ്വന്തം യൂനിഫോം ഉപയോഗിച്ചാണ്​ ത​​​െൻറ കാലിലെ മുറിവ്​ അന്ന്​ വസന്തകുമാർ കെട്ടിയതെന്ന്​ ലക്ഷ്​മൺ റാവു ഒാർക്കുന്നു. അങ്ങനെ ചെയ്​തില്ലായിരുന്നെങ്കിൽ, താൻ രക്തം വാർന്ന്​ മരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റാവുവി​​​െൻറ കാൽ പിന്നീട്​ മുറിക്കേണ്ടിവന്നുവെങ്കിലും ജീവൻ രക്ഷിക്കാനായി. അന്ന്​ അകലെയുള്ള ആംബുലൻസിലേക്ക്​ റാവുവിനെ എത്തിച്ചത്​ വസന്തകുമാറി​​​െൻറ ചങ്കൂറ്റം മാത്രമാണ്​. 

ബിജാപുരിനുശേഷം വസന്തകുമാറിനെ തെലങ്കാനയിലെ ഭദ്രാചലത്തിലേക്ക്​ മാറ്റിയിരുന്നു. അവിടെ നിന്നാണ്​ ശ്രീനഗറിലേക്ക്​ പോസ്​റ്റിങ്​ ലഭിച്ചത്​. സേനയുടെ കരുത്തായിരുന്നു വസന്തകുമാറെന്ന്​ സി.ആർ.പി.എഫ്​ 85 ബറ്റാലിയൻ കമാൻഡൻറ്​ സുധീർ കുമാർ നിറകണ്ണുകളോടെ പറഞ്ഞു. 

 

 

 

 

Loading...
COMMENTS