Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയ അധ്യാപകരെ...

പ്രിയ അധ്യാപകരെ ബാഷ്പാഞ്ജലിയോടെ യാത്രക്കായി കുരുന്നുകൾ

text_fields
bookmark_border
പ്രിയ അധ്യാപകരെ ബാഷ്പാഞ്ജലിയോടെ യാത്രക്കായി കുരുന്നുകൾ
cancel
camera_alt

വാ​ൽ​പാ​റ ദു​ര​ന്ത​ത്തി​ല്‍പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​ങ്ങ് ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ൾ

മ​ല​പ്പു​റം: വേ​ന​ല​ധി​ക്ക് വി​ദ്യാ​ല​യ​തോ​ട് വി​ട പ​റ​ഞ്ഞ് വീ​ടു​ക​ളി​ലേ​ക്ക് പോ​യ കു​രു​ന്ന് മ​ന​സ്സു​ക​ളും അ​വ​രു​ടെ ര‍ക്ഷി​താ​ക്ക​ളും ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കി​ല്ല ഇ​ങ്ങ​നൊ​രു വി​ധി. സ്കൂ​ൾ അ​വ​ധി​ക്ക് അ​ട​ക്കു​മ്പോ​ൾ മ​നോ​ഹ​ര​മാ​യ ഒ​രു അ​വ​ധി​ക്കാ​ലം നേ​ർ​ന്നാ​ണ് പ്ര​ധാ​ന​ധ്യാ​പി​ക പി.​അ​ജി​ത അ​ട​ക്ക​മു​ള്ള​വ​ർ കു​രു​ന്നു​ക​ളെ സ​ന്തോ​ഷ​ത്തോ​ടെ പ​റ​ഞ്ഞ​യ​ച്ച​ത്. അ​ടു​ത്ത അ​ധ്യ​യ​ന​ത്തി​ന് കാ​ണു​മ്പോ​ൾ വി​ശേ​ഷ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും പ​ങ്കു​വെ​ച്ചും വീ​ണ്ടും ഒ​ന്നി​ച്ച് കൂ​ടാ​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ആ ​പ്ര​തീ​ക്ഷ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച വാ​ൾ​പ്പാ​റ​യി​ൽ മ​ങ്ങ​ലേ​റ്റ​ത്. വൈ​കീ​ട്ടോ​ടെ സം​ഭ​വം പു​റ​ത്ത് വ​ന്ന​തോ​ടെ ഏ​വ​രി​ലും വ​ൻ ഞെ​ട്ട​ലാ​യി മാ​റി.

കേ​ട്ട​വ​ർ​ക്ക് വി​ശ്വാ​സി​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ത്തു. മി​ക്ക​വ​ർ​ക്കും ആ ​വാ​ർ​ത്ത ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​ന് അ​പ്പു​റ​മാ​യി​രു​ന്നു. ഇ​തോ​ടെ ആ​ളു​ക​ൾ സ്കൂ​ളി​ലു പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ത​ടി​ച്ച് കൂ​ടി. കേ​ട്ട​വ​ർ നാ​ടി​ന്റെ നാ​നാ​ദി​ക്കു​ക​ളി​ൽ നി​ന്നും പാ​ങ്ങി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രു​മ​ട​ക്കം വ​ൻ ജ​നാ​വ​ലി പാ​ങ്ങി​ലേ​ക്ക് എ​ത്തി​യ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ത​ങ്ങ​ളു​ടെ പ്രി​യ അ​ധ്യാ​പ​ക​രു​ടെ ഭൗ​തി​ക ശ​രീ​രം പാ​ങ്ങ് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും പി​ഞ്ചു മു​ഖ​ങ്ങ​ൾ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലെ​ത്തി​യി​രു​ന്നു. ഓ​രോ​ത്ത​രും ത​ങ്ങ​ളു​ടെ പ്രി​യ അ​ധ്യാ​പി​ക​മാ​രെ ഒ​രു നോ​ക്ക് ക​ണ്ട് ത​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ക്ലാ​സു​ക​ളി​ൽ ത​ങ്ങ​ളെ പ​ഠി​പ്പി​ച്ച​തും ര​സി​പ്പി​ച്ച​തു​മെ​ല്ലാം ഒ​രു നി​മി​ഷം കു​ട്ടി​ക​ളു​ടെ മ​ന​സ്സു​ക​ളി​ലു​ടെ ക​ട​ന്ന് പോ​യി. പ​ല​ർ​ക്കും ഉ​ള്ളി​ലു​ള്ള സ​ങ്ക​ടം ക​ണ്ണീ​ർ തു​ള്ളി​ക​ളാ​യി പു​റ​ത്ത് വ​ന്നു. ത​ങ്ങ​ളു​ടെ ബാ​ഷ്പാ​ഞ്ജ​ലി​യി​ൽ വി​ട ചൊ​ല്ലി​യ കു​രു​ന്നു​ക​ൾ ഗു​രു​ക്ക​ൻ​മാ​രു​ടെ നി​ത്യ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ത്ഥി​ച്ചു. ര​ക്ഷി​താ​ക്ക​ളും ത​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കൊ​പ്പം സ്ഥ​ല​ത്ത് സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​ട്ടി​ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളോ​ടും വ​ലി​യ ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യ​വ​രാ​യി​രു​ന്നു ഈ ​പ്രി​യ അ​ധ്യാ​പ​ക​രെ​ന്ന് സ്കൂ​ൾ ര​ക്ഷി​താ​ക്ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsemotionalKerala Newshairpin curveValparai Accident
News Summary - Children set off on a journey with tributes to their beloved teachers
Next Story