കരുന്നുകൾ വീണ്ടും അക്ഷര മുറ്റത്തേക്ക്; പ്രവേശനോത്സവത്തിൽ വിദ്യാലയങ്ങൾ
text_fieldsകോട്ടൺഹിൽ എൽ.പി.എസ് -ൽ നിന്നും
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ ഇന്ന് സ്കൂളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്‍റെ സന്തോഷത്തിലാണ് അധ്യാപകരും കുട്ടികളും. പുത്തൻ യൂണിഫോമും ബാഗും പുസ്തകങ്ങളും വാട്ടർ ബോട്ടിലും തൂക്കി ആദ്യമായി വിദ്യാലയങ്ങളുടെ പടി കയറുന്ന കുരുന്നുകളും ആവേശത്തിലാണ്.
40 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വീണ്ടും അറിവിന്‍റെ ലോകത്തേക്ക് എത്തുന്നത്. ഇതിൽ രണ്ടേമുക്കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അധ്യക്ഷത വഹിക്കും.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. അതേസമയം പല കേന്ദ്രസിലബസ് സ്കൂളുകളിലും അധ്യയനം ഇന്ന് ആരംഭിക്കില്ല. ഈ ആഴ്ചയിലെതന്നെ മറ്റു ദിവസങ്ങളിലാണ് ആ സ്കൂളുകളിൽ അധ്യയന ആരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

