Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ുട്ടിക​ളെ...

ക​ുട്ടിക​ളെ തട്ടിക്കൊണ്ടുപോകുന്നത്​ ഇതര സംസ്​ഥാനക്കാരെന്ന വാദം തെറ്റ്

text_fields
bookmark_border
Children-Missing
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ കുട്ടികളെ തട്ടികൊണ്ട്​ പോയ കേസുകളിലെ പ്രതികളിൽ ഭൂരിപക്ഷവും മലയാളികൾ. സംസ്​ഥാനത്ത്​ കഴിഞ്ഞവർഷം മാത്രം 1774 കുട്ടികളെ തട്ടിക്കൊണ്ടു​പോയി​. ഇതിൽ 1725 പേരെ കണ്ടെത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. ക​ുട്ടിക​ളെ തട്ടിക്കൊണ്ടുപോകുന്നത്​ ഇതര സംസ്​ഥാനക്കാരെന്ന വാദം തെറ്റെന്ന​ും ഇൗ കണക്ക​ുകൾ തെളിയിക്കുന്നു.

കഴിഞ്ഞവർഷം പിടിയിലായ 199 ​പ്രതികളിൽ 188 പേരും മലയാളികളാണ്​​. സംസ്​ഥാനത്ത്​ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ സജീവമാകു​െന്നന്നും ഇതര സംസ്​ഥാനക്കാരാണ്​ പ്രധാന പ്രതികളെന്നുമുള്ള അഭ്യൂഹങ്ങൾ വ്യാപകമായപ്പോഴാണ്​ സത്യമതല്ലെന്ന്​ ​െവളിപ്പെടുന്നത്​. 199ലെ 10 പേർ മാത്രമാണ്​ ഇതര സംസ്​ഥാനക്കാരായ പ്രതികൾ. ഇതിൽ ആറു​പേർ തമിഴരും രണ്ടുപേർ വീതം അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്​​. 

കഴിഞ്ഞ അഞ്ചുവർഷത്തെ ഒൗദ്യോഗിക കണക്ക്​ നോക്കിയാൽ തട്ടിക്കൊണ്ട​ുപോക​ുന്നതി​​​െൻറ എണ്ണം ഭീമമായി വർധിച്ചിട്ടുണ്ട്​​. പാലക്കാട്​, ആലപ്പുഴ, എറണാകുളം ജില്ലകളിലെ​ കുട്ടികളെയാണ്​ കൂടുതലും കാണാതാകുന്നതെന്ന്​ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു​ പിന്നിൽ ഭിക്ഷാടന മാഫിയയാണെന്ന്​ ​പൊലീസ്​ കര​​ുത​ുന്നില്ല. എന്നാൽ, എന്തിനാണ്​ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതെന്നതിന്​ കൃത്യമായ മറുപടി നൽകാൻ പൊലീസിനും ആകുന്നില്ല. കുട്ടികളെ കാണാതാകുന്ന സംഭവം വ്യാപകമായ പശ്ചാത്തലത്തിൽ 2015ൽ​ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഒാപറേഷൻ വാത്സല്യ’ പദ്ധതിക്ക്​ രൂപം നൽകിയിരുന്നു​. കഷ്​ടിച്ച്​ ഒന്നരമാസം മാത്രമായിരുന്നു ഇൗ പദ്ധതി മുന്നോട്ടുപോയത്​. ഇൗ പദ്ധതിക്ക്​ പിന്നീട്​ എന്ത്​ സംഭവി​െച്ചന്ന്​ വ്യക്തമായ മറുപടി നൽകാൻ സർക്കാറിനും കഴിയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്​മയാണ്​ പദ്ധതി നില​ക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOther state peopleChild Missing case
News Summary - Children missing issue in kerala-Kerala news
Next Story