Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ കാലത്തെ...

കോവിഡ്​ കാലത്തെ ആശങ്കകൾ പങ്കുവെച്ച് കുട്ടികളുടെ ചിത്രം

text_fields
bookmark_border
covid-short-film
cancel
camera_alt???????????????? ??.??? ???????? ???????????????? ??????????? ????????? ?????? ??. ????????? ??????? ?????? ??????????? ????????????

പ​യ്യ​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ ആ​ശ​ങ്ക​ക​ളും ഓ​ർ​മ​ക​ളും ചി​ത്രീ​ക​രി​ച്ച്  ക​ട​ന്ന​പ്പ​ള്ളി യു.​പി സ്​​കൂ​ളി​ലെ ചി​ൽ​ഡ്ര​ൻ​സ് തി​യ​റ്റ​ർ അം​ഗ​ങ്ങ​ളാ​യ കൊ​ച്ചു കൂ​ട്ടു​കാ​രു​ടെ ഷോ​ട്ട് ഫി​ലിം ‘സ​ർ​വൈ​വ​ൽ’ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. 

ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് പു​റ​ത്തു​പോ​കാ​നാ​വാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ൾ  അ​വ​രു​ടെ  ഓ​ർ​മ​ക​ളും കോ​വി​ഡി​നെ  നേ​രി​ടാ​ൻ ഭൂ​ത​ത്തെ കാ​ണാ​ൻ പോ​കു​ന്ന​തും അ​വ​സാ​നം ഒ​രു​മ​യോ​ടെ ചെ​റു​ത്തു നി​ൽ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​പോ​യാ​ൽ മാ​ത്ര​മേ കോ​വി​ഡി​നെ നേ​രി​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​ഹ്ര​സ്വ സി​നി​മ​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

പൂ​ർ​ണ​മാ​യും കു​ട്ടി​ക​ൾ സ്വ​ത​ന്ത്ര​മാ​യാ​ണ് ഈ ​സി​നി​മ​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​ത്. കെ.​കെ. ശ്രീ​രാ​ഗ് ആ​ണ് കാ​മ​റ​യും എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ച​ത്. ജി.​എ​ൻ. കാ​ർ​ത്തി​ക്  ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​കി​നൊ​പ്പം, ദേ​വാം​ഗ്, ര​ഘു​റാം, അ​ദ്വൈ​ത് എ​ന്നി​വ​രും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തി.ഷോ​ർ​ട്ട് ഫി​ലിം ആ​ദ്യ പ്ര​ദ​ർ​ശ​നം ഡോ. ​ജി​നേ​ഷ് കു​മാ​ർ എ​ര​മം ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ക​ട​ന്ന​പ്പ​ള്ളി യു.​പി സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​റും നാ​ട​ക​കൃ​ത്തു​മാ​യ കെ.​കെ. സു​രേ​ഷ് മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എം.​ഇ. ച​ന്ദ്രാം​ഗ​ദ​ൻ, കെ. ​അ​ജ​യ​ൻ, കെ.​പി. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ർ​ത്തി​ക്  സ്വാ​ഗ​ത​വും കെ. ​ദേ​വാം​ഗ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Children Film
News Summary - Children Film in Covid 19 Subject -Kerala News
Next Story