Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ പഠനത്തിനായി നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: പറ്റില്ലെന്ന് ഹൈകോടതി

text_fields
bookmark_border
കൊച്ചിയിൽ പഠനത്തിനായി നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: പറ്റില്ലെന്ന് ഹൈകോടതി
cancel

കൊച്ചി: പഠനത്തിനായി വിട്ടു നൽകിയ അമ്മയുടെ മൃതദേഹം തിരികെ വേണമെന്ന് മക്കൾ ആവശ‍്യപ്പെട്ടതോടെ നൽകാനാവില്ലെന്ന് ഹൈകോടതി. മതപരമായ ചടങ്ങുകൾ നടത്തി മൃതദേഹം സംസ്കരിക്കണെമെന്നാവശ‍്യപ്പെട്ട് കൊച്ചി സ്വദേശിനിയുടെ ഏഴ് മക്കളിൽ മൂന്ന് പേർ സമർപ്പിച്ച ഹരജി തള്ളികൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്കും പ്രാദേശിക പൊലീസിനും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെതുടർന്നാണ് കോടതിയെ സമീപിച്ചത്.

എന്നാൽ മരണത്തിന് മുമ്പായി പഠനത്തിനായി മൃതദേഹം വിട്ടു നൽകാന്‍ അമ്മ സമ്മതപത്രം സമർപ്പിച്ചിരുന്നതായി മറ്റ് മക്കൾ അറിയിച്ചു. തുടർന്ന് സമ്മത പത്രം പരിശോധിച്ച കോടതി ശരീരം പഠനാവശ്യത്തിന് നൽകണമെന്ന വ്യക്തിയുടെ താത്പര്യം മറികടക്കാന്‍ ഇത്തരം അവകാശവാദങ്ങൾക്കാവില്ലെന്ന് നിരീക്ഷിച്ചു. സമ്മതപത്രം പിന്‍വലിച്ചിരുന്നെന്ന ഹരജിക്കാരിയുടെ വാദത്തിന് തെളിവുകളില്ലെന്നും കോടതി അറിയിച്ചു. ഫെബ്രുവരി 23 നാണ് ഇവരുടെ അമ്മ മേരി മരണപ്പെട്ടത്. തുടർന്ന് മൃതദേഹം പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടു നൽകുകയായിരുന്നു. തങ്ങളുടെ സമ്മതമില്ലാതെയാണ് അമ്മയുടെ മൃതദേഹം പഠനത്തിനായി നൽകിയതെന്നാണ് ഹരജി സമർപ്പിച്ച മക്കളുടെ വാദം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Children demand return of body donated for studies in Kochi; High Court says no
Next Story