Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികൾക്ക്​...

കുട്ടികൾക്ക്​ നിർബന്ധിത വാക്സിന്​ ശ്രമിക്കുന്നുവെന്ന ആരോപണം ഊഹാപോഹം -ഹൈകോടതി

text_fields
bookmark_border
കുട്ടികൾക്ക്​ നിർബന്ധിത വാക്സിന്​ ശ്രമിക്കുന്നുവെന്ന ആരോപണം ഊഹാപോഹം -ഹൈകോടതി
cancel
Listen to this Article

കൊച്ചി: രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക്​ കോവിഡ് ‌വാക്‌സിനെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഊഹാപോഹം മാത്രമെന്ന് ഹൈകോടതി. രക്ഷിതാക്കൾ സമ്മതിച്ചില്ലെങ്കിലും സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും വാക്‌സിൻ നൽകാൻ ജില്ല കലക്ടർമാർ ആസൂത്രിത ശ്രമം നടത്തുന്ന സംഭവങ്ങളോ ഇതുസംബന്ധിച്ച​ പരാതികളോ ഉണ്ടായിട്ടില്ല.

ആർക്കും നിർബന്ധിച്ച്​ വാക്‌സിൻ നൽകരുതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. എറണാകുളം മുപ്പത്തടം സ്വദേശി വി.എസ്. തമ്പി നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. തുടർന്ന്​ ഇതിലെ തുടർ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം ഹരജിക്കാരൻ ഇത്തരമൊരു പരാതി ഉന്നയിച്ചതെന്ന്​ കോടതി നിരീക്ഷിച്ചു. മധ്യവേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ രക്ഷിതാക്കളെ ബോധവത്കരിക്കുന്നത്​ നടക്കുന്നുണ്ടെന്നും നിർബന്ധിച്ച് നൽകണമെന്ന്​ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine
News Summary - children are compelling for vaccination is rumour says Kerala High Court
Next Story