രണ്ടു വയസ്സുകാരി പാത്രത്തിൽ കുടുങ്ങി; ദുരന്തനിവാരണ സേന രക്ഷകരായി
text_fieldsപാത്രത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്നു
കുറ്റ്യാടി: വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി പാത്രത്തിൽ കുടുങ്ങി. അടുക്കത്ത് നടുക്കണ്ടി ജമാലിന്റെ മകൾ ഹൻസ മഹദിനാണ് അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്.
വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല. ഒടുവിൽ ജനകീയ ദുരന്തനിവാരണ സേന രക്ഷകരായി. സേന ചെയർമാൻ ബഷീർ നരയങ്കോടും സംഘവും കുതിച്ചെത്തി പാത്രം മുറിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. സേന പ്രവർത്തകരായ ഒ.ടി. കുഞ്ഞബ്ദുല്ല, മാവുള്ളകണ്ടി അശ്റഫ്, അജ്നാസ് കല്ലൂക്കര, എള്ളിൽ റാഷി തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

