മദ്റസ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
text_fieldsവൈക്കം: പ്രായപൂർത്തിയാകാത്ത മദ്റസ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ആലുവ ഏലൂർക്കര മുപ്പത്തടം അട്ടച്ചിറ യൂസുഫാണ് (63) അറസ്റ്റിലായത്. എട്ടു വയസ്സുകാരിയുടെ മാതാവിെൻറ പരാതിയിൽ വെള്ളിയാഴ്ച രാത്രി 12ന് തൃശൂർ ജില്ലയിലെ പള്ളിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. രണ്ടു വർഷമായി ഇയാൾ മദ്റസയിൽ ജോലി ചെയ്തുവരുകയാണ്.
കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് ഇയാളെ പള്ളിയിൽനിന്ന് പുറത്താക്കിയായിരുന്നു. ഒളിവിൽപോയ ഇയാൾ വിവിധ പള്ളികളിൽ മതപ്രഭാഷണം നടത്തി വരുകയായിരുന്നു. കോട്ടയം സൈബർ സെല്ലിെൻറ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്.
പോക്സോ നിയമപ്രകാരം കേസെടുത്തു. തലയോലപ്പറമ്പ് എസ്.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജോബ്, വിനോദ്, വനിത സിവിൽ പൊലീസ് ഓഫിസർ ഷിംല എന്നിവരാണ് പ്രതിയെ പിടികൂടിയത്.
