വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ മദ്റസാധ്യാപകൻ അറസ്റ്റിൽ
text_fieldsഇരിട്ടി: വിളക്കോട് ചാക്കാട് മദ്റസയിൽ നാല് വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മദ്റസാധ്യാപകനെ അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട തരുവണ സ്വദേശി മുഹമ്മദ് റാഫി (26)യെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ (പോക്സോ) നിയമപ്രകാരം കേസെടുത്തു.ക്ലാസ് നടക്കുന്നതിടെ അധ്യാപകൻ മോശമായി പെരുമാറിയെന്ന് വിദ്യാർഥിനികൾ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളാണ് മുഴക്കുന്ന് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കണ്ണൂരിൽനിന്ന് വനിത പൊലീസ് എസ്.െഎ മല്ലിക സ്ഥലത്തെത്തി കുട്ടികളിൽനിന്ന് മൊഴിയെടുത്തു.മുഴക്കുന്ന് എസ്.െഎ രവീന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരുമാസം മുമ്പാണ് അധ്യാപകനായി ചുമതലയേറ്റത്.
