ബാലികക്കെതിരെ പീഡന ശ്രമം: എസ്.െഎക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്.ഐയെ സസ്പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറിനെയാണ് സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്കുമാർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സജീവ് കുമാറിെൻറ ക്വാർട്ടേഴ്സിലെത്തിയ പെൺകുട്ടിയെ ഇയാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ സംഭവം പുറത്തുപറയരുതെന്ന് സജീവ് കുമാർ ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടി മാതാവിനെ വിവരം അറിയിച്ചു.
കുട്ടിയുടെ മാതാവ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ഇവരുടെ സഹായത്തോടെ പേരൂർക്കട പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ കേസിൽ പ്രതിയായതോടെ സജീവ് കുമാർ ഒളിവിൽപോയതായി പേരൂർക്കട പൊലീസ് പറയുന്നു.
