Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളുടെ സുരക്ഷ...

കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ നടപടികളുമായി പൊലീസ്​

text_fields
bookmark_border
loknath behra
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത് സ്​കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്​ നടപടികൾ  ശക്​തിപ്പെടുത്താൻ പൊലീസ്​. സ്​കൂളുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്  ബോധവത്കരണം ഉൾപ്പെടെ വിവിധ നടപടികൾ സ്വീകരിക്കാൻ ജില്ല പൊലീസ്​ മേധാവികൾക്ക്​ ഡി.ജി.പി ലോക്നാഥ് ബെഹ്​റ നിർദേശം നൽകി. കുട്ടികൾ അപകടത്തിൽപെടുന്നതും കാണാതാവുന്നതുമായ നിരവധി സംഭവങ്ങൾ രാജ്യത്തി​​െൻറ വിവിധഭാഗങ്ങളിൽ ഉണ്ടാകുന്നതി​​​െൻറ പശ്ചാത്തലത്തിലാണിത്​. പൊലീസ്​ വെബ്സൈറ്റിലും ഫേസ്​​ബുക്കിലും പ്രസിദ്ധീകരിച്ച സുരക്ഷനിർദേശങ്ങൾ സംബന്ധിച്ച്  സ്​കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവത്കരണം നൽകുന്നതിന് നടപടി സ്വീകരിക്കാൻ സ്​റ്റേഷൻ ചുമതലയുള്ള എസ്​.ഐമാർക്കും സി.ഐമാർക്കും നിർദേശം നൽകി. 

എല്ലാ സ്​കൂളുകളിലും സ്​കൂൾ സുരക്ഷ സമിതികൾ രൂപവത്​കരിക്കണമെന്ന്​ നി​ർദേശമുണ്ട്. വിദ്യാലയസുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ്, എൻ.സി.സി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. സംസ്​ഥാനതലത്തിൽ സ്​കൂൾ സുരക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡോ. ബി. സന്ധ്യയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി അറിയിച്ചു.
 
സ്​കൂൾ അധികൃതർ സ്വീകരിക്കേണ്ട നടപടികൾ 
**********************************************

  • പുറത്തുനിന്ന്​ ആളുകളുടെ പ്രവേശനം മതിയായ പരിശോധനക്കുശേഷമേ അനുവദിക്കാവൂ
  • എല്ലാ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയൽ കാർഡ്​ ധരിക്കണം 
  • ക്ലാസ്​ ടീച്ചർമാർ വിദ്യാർഥികളിൽ അസ്വാഭാവിക പെരുമാറ്റമോ ശാരീരികക്ഷീണമോ മയക്കുമരുന്നുപോലുള്ള വസ്​തുക്കളോ കാണുകയാണെങ്കിൽ രക്ഷിതാക്കളുമായി പങ്കുവെക്കണം
  • സ്​ഥിരമായി ബസിൽ വരുന്ന ഒരു കുട്ടി എത്തിയിട്ടി​െല്ലങ്കിൽ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തണം  
  • ക്ലാസ്​ ആരംഭിക്കുന്നതിനുമുമ്പും  അവസാനിച്ചശേഷവും ഓരോ മുറിയും ചുമതലയുള്ള ഒരാൾ പരിശോധിക്കണം
  •  ക്ലാസിൽനിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന കുട്ടി നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തിയെന്ന് അധ്യാപകർ ഉറപ്പാക്കണം
  •  ഉദ്യോഗാർഥികളെക്കുറിച്ച്  നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം  
  •  കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിന് ഹൈസ്​കൂൾ, ഹയർ സെക്കൻഡറി സ്​കൂളുകളിൽ ഒരു കൗൺസിലറെ ചുമതലപ്പെടുത്തണം
  •  രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്​കൂൾ സമയത്ത് കുട്ടികളെ പുറത്തേക്ക് പോകാൻ അനുവദിക്കരുത് 
  • സ്​കൂളിൽനിന്ന് എതെങ്കിലും കാരണത്താൽ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കിൽ അത് രക്ഷിതാവിനെ അറിയിക്കണം
  •  ദിവസത്തിൽ മൂന്നുനേരം സ്​കൂൾ ടോയ്​ലറ്റുകൾ പരിശോധിക്കണം

 
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
****************************************

  • സ്​കൂൾ ബസുകളെ ആശ്രയിക്കുന്നവർ നിർബന്ധമായും ബസ്​ ൈഡ്രവർ, ജീവനക്കാർ എന്നിവരുടെ നമ്പരുകൾ സൂക്ഷിക്കണം 
  • കുട്ടിയുടെ ഡയറിയിൽ മേൽവിലാസം, രക്ഷിതാവി​​െൻറ നമ്പർ, അടുത്തുള്ള പൊലീസ്​ സ്​റ്റേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണം 
  • നിങ്ങളുടെ ഫോൺ നമ്പർ കുട്ടിക്ക് മനഃപാഠമായിരിക്കണം
  •  കുട്ടികൾക്ക് ആവശ്യമായ പണം മാത്രം നൽകുക 
  •  ഇടക്കിടെ സ്​കൂൾ സന്ദർശിച്ച്​ ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകൻ എന്നിവരുമായി കുട്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കു​െവക്കണം
  • കുട്ടി എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുവെങ്കിലോ  അപസ്​മാരം പോലുള്ള അസുഖങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിലോ അക്കാര്യം സ്​കൂളിൽ അറിയിക്കണം

സ്​കൂളിലേക്കും തിരിച്ചുമുളള യാത്രകളിലെ  സുരക്ഷ
***************************************************

  •  സ്​കൂൾ ബസുകളിലെ യാത്രകൾ സുരക്ഷിതമാണെന്ന് സ്​കൂൾ അധികൃതർ ഉറപ്പുവരുത്തണം
  •  സ്​കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം
  • മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ/സ്​കൂൾ അധികൃതർ എന്നിവർക്കെതിരെ കർശനനടപടി സ്വീകരിക്കണം
  • ബസ്​ ജീവനക്കാരെ നിയമിക്കുമ്പോൾ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച്  ക്രിമിനൽ പശ്ചാത്തലം  ഉള്ളവര​െല്ലന്ന്​ ഉറപ്പുവരുത്തണം 
  •  വാഹനങ്ങളിൽ കയറാനും ഇറങ്ങാനും റോഡ്​ മുറിച്ചുകടക്കാനും കുട്ടികളെ സഹായിക്കാൻ കണ്ടക്ടർ/ സഹായി ഉണ്ടോ എന്ന് ഉറപ്പുവരുത്തണം
  • വാഹനത്തി​​െൻറ ഫിറ്റ്നസ്​, സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുക
  • ൈഡ്രവർമാർക്കുള്ള പൊലീസ്​ ക്ലിയറൻസ്​ നിർബന്ധമാക്കണം
  •  സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടിവരുന്നവർ ൈഡ്രവർമാരുടെയും മറ്റു ജീവനക്കാരുടെയും വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം
  • വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ മിന്നൽ പരിശോധന നടത്തി ഉറപ്പുവരുത്തണം.

 
സൈബർ സുരക്ഷ
********************

  •  കുട്ടികൾ സ്​മാർട്ട് ഫോണുകളുടെയും കമ്പ്യൂട്ടർ ഇൻറർനെറ്റ് എന്നിവയുടെയും ദുരുപയോഗത്തിന് അടിപ്പെടാതിരിക്കാൻ രക്ഷാകർത്താക്കളും സ്​കൂൾ അധികൃതരും ശ്രദ്ധിക്കണം
  • സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ആവശ്യമായ ബോധവത്​കരണം കുട്ടികൾക്ക് നൽകണം
  • ബ്ലൂവെയിൽ ചാലഞ്ച് പോലെ അപകടകാരിയായ പലതും ഓൺലൈനിലൂടെ കുട്ടികളിലെത്താം.  കുട്ടികൾ ഇവക്ക്​ വഴിപ്പെടാതിരിക്കാൻ മാതാപിതാക്കൾ  ശ്രദ്ധപുലർത്തണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newschild safety
News Summary - child safety kerala police- Kerala news
Next Story