Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാവാത്ത...

പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്​ മൃതദേഹമെടുപ്പിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
koduman-murder-accused.jpg
cancel

പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്​ പൊലീസ്​ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ല കലക്​ടറോടും ജില്ല പൊലീസ്​ മേധാവിയോടും രണ്ടാഴ്​ചക്കുള്ളിൽ വിശദീകരണം നൽകാനു​ം ആവശ്യപ്പെട്ടു. ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​ അറിയാത്തവരാണോ പൊലീസുകാരെന്നും കമീഷൻ ചോദിച്ചു.

ക​ഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ്​ സംഭവം നടന്നത്​. അഖിൽ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പൊലീസ്​ മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതി​​െൻറ ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി പുറത്തായിരുന്നു.

ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ്​ ബാലാവകാശ കമീഷൻ സംഭവത്തിൽ സ്വമേധയാ കേസെടു​ത്തത്​. ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ്​ പൊലീസ്​ എന്ന്​ ഓർക്കണമെന്നും കമീഷൻ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscasemalayalam newsChild Right Commissionkoduman murder
News Summary - child right commission case against police -kerala news
Next Story