കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണ കേസുകളിൽ വർധന
text_fieldsപാലക്കാട്: താരാട്ടുപാടിയുറക്കുമ്പോഴും തീയാണ് അമ്മമാരുടെ നെഞ്ചിൽ. കണ്ണൊന്ന് തെറ്റാൻ കാത്തിരിക്കുകയാണ് കഴുകന്മാർ ചുറ്റിലും. സ്വന്തമെന്ന് കരുതുന്നവരുടെ കൈകളിൽ പോലും മക്കൾ സുരക്ഷിതരല്ലെന്ന സത്യമാണ് അവരുടെ ഉള്ളുപൊള്ളിക്കുന്നത്. സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിക്കുന്നതായാണ് പൊലീസ് റിപ്പോർട്ട്.
2018 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം സംസ്ഥാനത്ത് 459 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം, ഇതേസമയം 315 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 154 കേസുകൾ വർധിച്ചു. തിരുവനന്തപുരമാണ് അതിക്രമങ്ങളിൽ മുന്നിൽ.
തിരുവനന്തപുരം ജില്ലയിൽ സിറ്റി, റൂറൽ പ്രദേശങ്ങളിലായി രണ്ട് മാസത്തിനുള്ളിൽ 73 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 46 കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറമാണ് തൊട്ടുപിന്നിൽ. എറണാകുളത്ത് 43ഉം കൊല്ലത്ത് 41 കേസുകളും രജിസ്റ്റർ ചെയ്തു. 2017ൽ 2697 കേസുകളാണ് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിലും വർധനവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
