Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ട് വയസ്സുകാരിയായ...

എട്ട് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്​റ്റിൽ

text_fields
bookmark_border
child rape
cancel

കൊ​ടു​മ​ൺ: മ​ദ്യ​ത്തി​​െൻറ​യും ക​ഞ്ചാ​വി​​െൻറ​യും ല​ഹ​രി​യി​ൽ എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ നി​ര​ന ്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന കൊ​ടു​മ​ൺ ചേ​രു​വ സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ. 2017ൽ ​കൊ​ടു​മ​ൺ ടെ​ലി​ഫോ​ൺ എ​ക്​ ​സ്​​ചേ​ഞ്ചി​ന്​ സ​മീ​പം സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ത​ട​ഞ്ഞു​നി​ർ​ത്തി ക​ട​ന്നു​പി​ടി​ച്ച സം​ഭ​വ​ത്തി​ലും മോ​ഷ​ണ​ക്കേ​സി​ലും ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

ഭാ​ര്യ പി​ണ​ങ്ങി പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന​തി​നാ​ൽ ഇ​യാ​ളു​ടെ മാ​താ​വി​​െൻറ സം​ര​ക്ഷ​ണ​യി​ലാ​ണ് മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഏ​പ്രി​ൽ മാ​സ​ത്തി​ലും ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ളി​ലും കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത് ക​ണ്ട ഇ​ള​യ കു​ട്ടി​യാ​ണ്​ മു​ത്ത​ശ്ശി​യോ​ട് വി​വ​രം പ​റ​ഞ്ഞ​ത്. മു​ത്ത​ശ്ശി കു​ട്ടി​യോ​ട് വി​വ​ര​മ​ന്വേ​ഷി​ച്ച് പീ​ഡ​നം ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ കൊ​ടു​മ​ൺ സ്​​റ്റേ​ഷ​നി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ കൊ​ടു​മ​ൺ സി.​ഐ കെ. ​വി​നോ​ദ്കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം വീ​ട്ടി​ൽ​നി​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ക​ണ്ടെ​ത്തി. നി​ര​ന്ത​ര​മാ​യി പീ​ഡ​നം ന​ട​ന്ന​താ​യി കു​ട്ടി പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChild Rape CaseFather Arrest
News Summary - Child Rape Case: Father Arrested -Kerala News
Next Story