Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിക്കടത്ത്​...

കുട്ടിക്കടത്ത്​ വ്യാപകം;  ആന്ധ്ര പൊലീസ്​ കൊച്ചിയിൽ

text_fields
bookmark_border
കുട്ടിക്കടത്ത്​ വ്യാപകം;  ആന്ധ്ര പൊലീസ്​ കൊച്ചിയിൽ
cancel
കൊ​ച്ചി: ആ​ന്ധ്ര​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന​ത്​ വ്യാ​പ​കം. ഭി​ക്ഷാ​ട​ന​ത്തി​നും അ​ന​ധി​കൃ​ത​മാ​യി ദ​ത്തു​ന​ൽ​കാ​നു​മാ​ണ്​ കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. അ​ന​ന്ത​പൂ​ർ ജി​ല്ല​യി​ൽ​നി​ന്ന്​​ കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളെ തേ​ടി ആ​ന്ധ്ര പൊ​ലീ​സ്​ കൊ​ച്ചി​യി​ലെ​ത്തി.ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കൊ​ച്ചി സി​റ്റി സ്പെ​ഷ​ൽ ജു​വ​നൈ​ൽ പൊ​ലീ​സി​നൊ​പ്പം അ​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ​ആ​ന്ധ്ര​യി​ൽ​നി​ന്ന്​ എ​ത്തി​യ​ത്. 

ആ​റു വ​യ​സ്സു​കാ​രാ​യ നാ​ഗ​സ​രം ശി​വ​സാ​യി, ധ​ണ്ഡ​ക​ല വി​കാ​സ്, ജു​നൈ​ദു​ല്ല എ​ന്നി​വ​രെ​യാ​ണ്​ കാ​ണാ​താ​യ​ത്​. കു​മ​ര​വ​ണ്ട​ര​പി​ള്ളി സ്വ​ദേ​ശി നാ​ഗ​സ​രം ശി​വ​സാ​യി​യെ ജൂ​ലൈ​യി​ലും ധ​ണ്ഡ​ക​ല വി​കാ​സി​നെ മാ​ർ​ച്ചി​ലും ജു​നൈ​ദു​ല്ല​യെ ഏ​പ്രി​ലി​ലു​മാ​ണ്​ കാ​ണാ​താ​യ​ത്. 

ആ​ൺ​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​വു​മാ​യി പ​ല​രും രം​ഗ​ത്തു​ള്ള​താ​യും ഇ​തി​ന്​ ഇ​ട​നി​ല​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും വി​വ​രം ല​ഭി​ച്ച​താ​യും ഇ​ത്ത​രം റാ​ക്ക​റ്റു​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും ആ​ന്ധ്ര പൊ​ലീ​സ്​ അ​റി​യി​ച്ചു. കു​ട്ടി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക്​​ പാ​രി​തോ​ഷി​കം ന​ൽ​കും. ഫോ​ൺ: 9440796851, 9963853299.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChild Missing case
News Summary - child missing- Kerala news
Next Story