വണ്ടൂരിൽ ശൈശവവിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ കേസ്
text_fieldsവണ്ടൂർ (മലപ്പുറം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ കേസെടുത്തു. 16കാരിയെ വിവാഹം കഴിച്ച സംഭവത്തിലാണ് വണ്ടൂർ സ്വദേശിയായ ഭർത്താവിനും പെൺകുട്ടിയുടെ ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തത്.
ആറ് മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവ് ഒരു വർഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്.
രഹസ്യമായി നടന്ന വിവാഹം പുറത്തറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സ തേടിയതോടെയാണ് ശൈശവവിവാഹം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂർ സ്വദേശിക്കും കുടുംബങ്ങൾക്കുമൊപ്പം പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും ചൈൽഡ് മാര്യേജ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

