Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂവാറ്റുപുഴയിൽ മാതാവി​െൻറ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം

text_fields
bookmark_border
മൂവാറ്റുപുഴയിൽ മാതാവി​െൻറ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം
cancel

മൂവാറ്റുപുഴ:  മുളവൂരിൽ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതിനു പിന്നാലെ നഗരത്തിലെ ഫ്രഷ് കോള റോഡിലും പിഞ്ചു കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചു.
ബൈക്കിലെത്തിയ അജ്ഞാതൻവീട്ടിൽ അതിക്രമിച്ചു കയറിയാണ് മാതാവിന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്.

നഗരത്തിലെ ഫ്രഷ് കോള റോഡിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഫ്രഷ് കോള റോഡ് ആക്കടയിൽ ഷാജഹാന്റെ വീട്ടിൽ നിന്നാണ് ബൈക്കിലെത്തിയ അജ്ഞാതൻ ഒന്നര വയസുള്ള കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചത്.

വീട്ടിനു മുന്നിൽ ബൈക്ക് വച്ച ശേഷം അകത്തു കയറിയ ഇയാൾ ഷാജഹാന്റെ ഭാര്യ സുൽഫത്തിന്റെകൈയ്യിലിരുന്ന ഒന്നര വയസുകാരി ഇഷഫാത്തിമയെ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സുൽഫത്ത് ഒച്ചവച്ച് തടയാൻ ശ്രമിച്ചതോടെ ഇയാൾ ഇവരെ തള്ളിവീഴ്ത്തിയ ശേഷം  രക്ഷപെടുകയായിരുന്നു. ഭയന്നു പോയ യുവതി വാതിൽ അടച്ച് അകത്ത് ഇരുന്നു. 7.30ക്ക് ഭർത്താവ് വന്ന ശേഷം കുടുംബം മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Child kidnapping attempt in Kochi - Kerala news
Next Story