Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണിൽ പേനകൊണ്ട്​...

കണ്ണിൽ പേനകൊണ്ട്​ കുത്തേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി

text_fields
bookmark_border
child-injured-eye
cancel

കോഴിക്കോട്: സഹപാഠിയുടെ പേനകൊണ്ട്​ കണ്ണിൽ കുത്തേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി. പുതുപ്പാടി മണൽവയൽ എ.കെ.ടി.എം എൽ.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥി തൻവീർ അസ്​ലമിനാണ്​ (അഞ്ച്​) തിങ്കളാഴ്​ച ഉച്ചക്ക്​ 12.30ന്​ സ്‍കൂളില്‍നിന്നു കണ്ണിന്​ പരിക്കേറ്റത്. കുട്ടിയെ പെ​െട്ടന്ന്​ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുപകരം സ്​കൂൾ അധികൃതർ മാതാവ്​ ലൈലയെ വിവരം അറിയിക്കുകയായിരുന്നു.

മൂന്നുമണിയോടെ സ്​കൂളിലെത്തിയ ലൈലയാണ്​ കുട്ടിയെ ആദ്യം ഇൗങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്​. തുടർന്ന്​ ഭർതൃപിതാവ്​ സൈതലവിയെ വിവരം അറിയിക്കുകയും അദ്ദേഹമെത്തി ആംബുലൻസിൽ കുട്ടിയെ പിന്നീട്​ കോഴിക്കോ​ട്​ കോംട്രസ്​റ്റ്​ കണ്ണാശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. പേനകൊണ്ടുള്ള കുത്തിൽ കണ്ണിലെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും കാഴ്‍ച പൂർണമായും തിരിച്ചുകിട്ടുമോയെന്ന്​ ഉറപ്പു പറയാനാകില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കൃഷ്​ണമണിയിലെ മുറിവ്​ തുന്നിയിട്ടുണ്ട്​. ഇനി തിമിരം നീക്കണം. കണ്ണിലേക്കുള്ള ഞരമ്പുകൾക്ക്​ ക്ഷതമേറ്റിട്ടുണ്ടോ എന്നതുസംബന്ധിച്ച്​ ഡോ. സംഗീത രാജഗോപാലി​​െൻറ നേതൃത്വത്തിൽ പരിശോധന നടന്നുവരുകയാണ്​.

അപകടം ഉണ്ടായ ഉടൻ അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാത്തത്​ ഗുരുതര വീഴ്​ ചയാണെന്ന്​ ബന്ധുക്കൾ ആരോപിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച്​ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. കുട്ടിയുടെ പിതാവ്​ മുഹമ്മദ്​ സാലി സൗദിയിലാണ്​. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്​ച കാട്ടിയവർക്കെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിക്ക്​ പരിക്കേറ്റതുസംബന്ധിച്ച്​ ക്ലാസ്​ ടീച്ചർ അറിയിച്ചില്ലെന്നാണ്​ സ്​കൂൾ ഹെഡ്​മാസ്​റ്ററും മാനേജറും ബന്ധുക്കളെ അറിയിച്ചത്​. ഇവർ ആശുപത്രിയിൽ എത്തിയിരുന്നു​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newschild injuredeye injurymanal vayal school
News Summary - child get injured in eye; teachers didn't teke him to hospital -kerala news
Next Story