Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയുടെ ദുരൂഹ മരണം...

ബാലികയുടെ ദുരൂഹ മരണം അന്വേഷിക്കണം –വി.എസ്

text_fields
bookmark_border
ബാലികയുടെ ദുരൂഹ മരണം അന്വേഷിക്കണം –വി.എസ്
cancel

തിരുവനന്തപുരം : പാലക്കാട് പുതുശ്ശേരി അട്ടപ്പള്ളത്ത് നാലാം ക്ളാസുകാരി ശരണ്യയുടെ ദുരൂഹമരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 53 ദിവസം മുമ്പ് ഇതേ സ്ഥലത്ത് ശരണ്യയുടെ സഹോദരി ഏഴാം ക്ളാസില്‍ പഠിക്കുന്ന ഋതികയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.

ഋതികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശരണ്യ സാക്ഷിയായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന്‍െറ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

 

Show Full Article
TAGS:kids suicide 
News Summary - child death
Next Story