Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സപ്പിഴവ്...

ചികിത്സപ്പിഴവ് ആരോഗ്യവകുപ്പ് മറച്ചുവെക്കുന്നു; മലപ്പുറത്ത്​ പിഞ്ചുകുഞ്ഞ്​ മരിച്ചത്​ കോവിഡ്​ ബാധിച്ചല്ലെന്ന്​ രക്ഷിതാക്കൾ

text_fields
bookmark_border
child-death
cancel

മലപ്പുറം: ഏപ്രില്‍ 24ന് മഞ്ചേരി പയ്യനാട്ട്​ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത് കോവിഡ് ബാധിച്ചിട്ട​െല്ലന്ന പരാതിയുമായി മാതാപിതാക്കള്‍. ന്യുമോണിയയും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്ന കുഞ്ഞിന്​ വേണ്ടവിധം ചികിത്സ ലഭിച്ചി​െല്ലന്നും ഇതിനാലാണ് മരണമെന്നും മുഹമ്മദ് അഷ്‌റഫ്-ആഷിഫ ദമ്പതികൾ മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 

ചികിത്സപ്പിഴവ് മറച്ചുവെക്കാന്‍ ആരോഗ്യവകുപ്പ് മരണകാരണം കോവിഡ് ബാധയാണെന്ന് പറയുകയായിരുന്നു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. ഒരുമാസം പിന്നിട്ടിട്ടും പരിശോധനഫലമറിയിക്കാന്‍ അധികൃതർ തയാറായിട്ടില്ല. ഏപ്രില്‍ 21ന് കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചെന്ന് പറഞ്ഞത്​ 22നായിരുന്നു. ആദ്യ രക്തപരിശോധനയില്‍ പോസിറ്റീവാണെന്നറിഞ്ഞിട്ടും 28 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. 

രണ്ടാമത്തേതിലും മരണശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. ആദ്യപരിശോധനക്കെടുത്ത അതേ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. എവിടെ നിന്നാണ് വൈറസ്​ ബാധിച്ചതെന്ന്​ ആരോഗ്യവകുപ്പിന്​ ധാരണയില്ല. 

സുരക്ഷയില്ലാതെയാണ് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞത്. കോവിഡ് ബാധിച്ചാണ് മരണമെങ്കില്‍ പരിചരിച്ച മാതാവ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു. 33 ബന്ധുക്കളുടെ സ്രവം പരിശോധിച്ചിട്ടും ആര്‍ക്കും രോഗമില്ല. കോവിഡ് ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് നേരത്തെ പറഞ്ഞത് തിരുത്താനുള്ള വിമുഖതയാണ്​​ ഫലം പുറത്തുവിടാതെ നീട്ടിക്കൊണ്ടുപോകാൻ​ കാരണമെന്നും അവർ കുറ്റപ്പെടുത്തി​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathnewborncovidMalappuram News
News Summary - child death is not due to covid
Next Story